വെള്ളച്ചാല്‍ SKSSF സാന്ത്വനം സഹചാരി റിലീഫ്‌ സെന്ററിനുനേരെ ഇരുളിന്‍റെ മറവില്‍ സാമൂഹ്യദ്രോഹികളുടെ ആക്രമണം

വെള്ളച്ചാലിലെ സാന്ത്വനം റിലീഫ്‌ സെന്ററിലെ ഫര്‍ണ്ണിച്ചറുകള്‍ തകര്‍ത്ത നിലയില്‍ ആഴ്‌ചകള്‍ക്കു മുമ്പ്‌ നടന്ന ഉദ്‌ഘാടനത്തില്‍ സ്ഥാപിച്ച ബോര്‍ഡാണ്‌ ഇന്‍സെറ്റില്‍ ഇതും തകര്‍ത്തിട്ടുണ്ട്‌
ചക്കരക്കല്ല്: ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പ്രവര്‍ത്തനമാരംഭിച്ച വെള്ളച്ചാലിലെ സാന്ത്വന സഹചാരി റിലീഫ് സെന്ററിനുനേരെ സാമൂഹ്യദ്രോഹികളുടെ ആക്രമണം.
 എസ്.കെ.എസ്.എസ്.എഫ്. വെള്ളച്ചാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍   ആരംഭിച്ച സെന്ററിനുനേരെ  . ശനിയാഴ്ച രാത്രിയാണ് അക്രമം നടന്നത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വലിച്ചുകീറി നശിപ്പിച്ചു. കെട്ടിടത്തിനകത്തെ ഫര്‍ണിച്ചര്‍ അടിച്ചുതകര്‍ക്കുകയും കസേരകള്‍ സമീപത്തെ പള്ളിക്കിണറ്റില്‍ വലിച്ചെറിയുകയും ചെയ്തു. ഏതാനും കസേരകള്‍ സമീപത്തെ വോളിബോള്‍ ഗ്രൗണ്ടില്‍ അടിച്ചുതകര്‍ത്ത നിലയിലും കാണപ്പെട്ടു.
സംഭവം സംബന്ധിച്ച് സെന്റര്‍ പ്രസിഡന്റ് ചാലില്‍ ഹാഷിം, സെക്രട്ടറി കെ.വി.ബാസില്‍ എന്നിവര്‍ ചക്കരക്കല്ല് പോലീസില്‍ പരാതിനല്കി, സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ്. വെള്ളച്ചാലില്‍ പ്രകടനം നടത്തി. ഇല്ല്യാസ് ഫൈസി, ഹാഷിം, കെ.വി.സലീം, ഹാരിസ്, ബാസില്‍ എന്നിവര്‍ നേതൃത്വംനല്കി.