സംഭവം വിഘടിതരുടെ ആദര്‍ശ പാപ്പരത്തത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും നേതാക്കള്‍

അടിസ്ഥാനപരമായി ഒരാശയമോ സംഘടനാ നിലപാടോ ഇല്ലാതായ ഈ വിഭാഗം എത്തിപ്പെട്ട ആദര്‍ശ പാപ്പരത്തത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതിലൂടെ വ്യക്തമായത്. സമസ്തക്ക് സമാന്തരമായി മറ്റൊരു സംഘടന ഉണ്ടാക്കാന്‍ കാന്തപുരം ഉന്നയിച്ച വിഷയങ്ങളുടെയെല്ലാം പ്രസക്തി നഷ്ടപ്പെടുകയും ഒരു മത സംഘടനയായി നിലനില്‍ക്കാനുള്ള ധാര്‍മ്മിക അവകാശംപോലും ഇല്ലാത്ത ഇവര്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലം സമുദായത്തിലുണ്ടാക്കിയ ശിഥിലീകരണ പ്രവര്‍ത്തനത്തിന് മുസ്‌ലിം സമുദായത്തോട് മാപ്പുപറഞ്ഞ് സംഘടന പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി പ്രസ്തുതയോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു
നാസര്‍ ഫൈസി കൂടത്തായി, അലി. കെ. വയനാട്, സത്താര്‍ പന്തലൂര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, അബ്ദു റഹീം ചുഴലി, നവാസ് പാനൂര്‍, സൈതലവി റഹ്മാനി, അബ്ദുള്ള കുണ്ടറ, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി എന്നിവര്‍ പങ്കെടുത്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.