എരമംഗലം: ആള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി, എസ്.ടി ലോര്‍ഡ് ബുദ്ധാ യൂണിവേഴ്‌സല്‍ സൊസൈറ്റിയും അംബേദ്കര്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നല്‍കുന്ന മഹാത്മ ഫൂലെ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് കെ. സൈനുല്‍ആബിദീന്‍ ഹുദവിക്ക്. അന്നഹ്ദ അറബിക് മാസികയിലൂടെ ഇന്ത്യയില്‍ അറബിഭാഷ പ്രചാരണത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ സര്‍ സയ്യിദ് അവാര്‍ഡ്, അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഏപ്രില്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് സമ്മാനിക്കും.