ജിദ്ദ
: ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് പ്രഭ
പരത്തിനിന്ന് ജ്യോതിര്ഗോളമായിരുന്നു
മഹാന്മാരായ കണ്ണിയ്യത്തുസ്താദും
ശംസുല്‍ ഉലമയുമെന്നും,
അരനൂറ്റാണ്ടിലേറെക്കാലം
സ്മസ്തയുടെ നായകസ്ഥാനത്തിരുന്ന്
സമുദായത്തിന് ദിശ നിര്‍ണയിച്ചു
കൊടുക്കുന്നതില്‍ ഈ മഹത്തുക്കള്‍
വഹിച്ച പങ്ക് എക്കാലത്തും
സ്മരിക്കപ്പെടുമെന്നും
സുന്നി യുവജന സംഘം സൗദി നാഷണല്‍
കമ്മിറ്റി ജനറല്‍ സെക്രട്ടറി
അബൂബക്കര്‍ ദാരിമി താമരശ്ശേരി
പറഞ്ഞു. ക്രിസ്ത്യന്‍
മിഷണറി പ്രവര്‍ത്തകരടക്കമുള്ള
ഇസ്ലാമിക വിരുദ്ധ ശക്തികള്‍
രംഗത്ത് വന്നപ്പോള്‍ അതിനെ
ചെറുത് തോല്‍പ്പിച്ചത്
ശംസുല്‍ ഉലമയായിരുന്നുവെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിദ്ദ എസ്.വൈ.എസ്
സെന്‍ട്രല്‍ കമ്മിറ്റി
സംഘടിപ്പിച്ച കണ്ണിയ്യത്തു-ശംസുല്‍
ഉലമ അന്സുമരണ പ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം.
ബഗ്ദാദിയ
ദാറുസ്സലാം ഓഡിറ്റോറിയത്തില്‍
വെച്ച് നടന്ന ചടങ്ങില്‍
സയ്യിദ് ഉബൈദുല്ല തങ്ങള്‍
അധ്യക്ഷത വഹിച്ചു.
ടി.എച്ച്
മുഹമ്മദ് ദാരിമി ഉദ്ഘാടനം
ചെയ്തു. ഇ.പി
ഉബൈദുല്ല വണ്ടൂര്‍,
ഉസ്മാന്‍
ഇരിങ്ങാട്ടിരി, മുസ്തഫ
ബാഖവി ഊരകം, മജീദ്
പുകയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
അബൂബക്കര്‍
ദാരിമി ആലംപാടി സ്വാഗതവും
നൗഷാദ് അന്‍വരി നന്ദിയും
പറഞ്ഞു.