കല്‍പ്പറ്റ
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‍ലാമിക്
അക്കാദമിയുടെ ഒന്നാം സനദ്ദാന
ദശവാര്‍ഷിക സമ്മേളനത്തിന്റെ
പ്രചരണാര്‍ത്ഥം നീലഗിരി
ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
20 ന്
ബുധനാഴ്ച ഉച്ചക്ക് 2
മണിക്ക്
ഗൂഡല്ലൂര്‍ മദ്‌റസയില്‍
ചേരും. നീലഗിരിയിലെ
സമസ്ത കേരള ജംഇയത്തുല്‍ ഉലമാ,
ജംഇയത്തുല്‍
മുഅല്ലിമീന്‍, SMF, SYS,
SKSSF ജില്ലാ,
മേഖലാ,
ശാഖാ ഭാരവാഹികളാണ്
പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍
പങ്കെടുക്കുന്നത്.
പാണക്കാട്
സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യും. SYS
സംസ്ഥാന
ഓര്‍ഗനൈസിംഗ് സെക്രട്ടറി
ഇബ്രാഹിം ഫൈസി പേരാല്‍
മുഖ്യപ്രഭാഷമം നടത്തും.
കെ പി മുഹമ്മദ്കുട്ടി
ഹാജി ഗൂഡല്ലൂര്‍, പി
കെ എം ബാഖവി, ശരീഫ്
ദാരിമി, സെയ്തലവി
റഹ് മാനി, ശുഐബ്
ഫൈസി സംബന്ധിക്കും.
നീലഗിരി ജില്ലാ
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
വന്‍ വിജയമാക്കണമെന്ന്
സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും
നീലഗിരി ജില്ലാ പ്രവര്‍ത്തകരോടും
മഹല്ല് ഭാരവാഹികളോടും അക്കാദമി
സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍
പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.