പെരിന്തല്‍മണ്ണ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്തിന്റെ പ്രഥമ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 30ന് മുമ്പ് നിര്‍ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം.
18 വയസ്സ് പൂര്‍ത്തിയായ, എസ്.എസ്.എല്‍.സി പാസായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 20 ശതമാനം മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അവസരമുണ്ടാകും. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് തുടങ്ങി വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനമാണ് നല്‍കുന്നത്. വിവരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ ബൈപ്പാസ് സ്റ്റാന്‍ഡിലുള്ള കേന്ദ്രവുമായോ 9495188083 നമ്പറിലോ ബന്ധപ്പെടണം.