കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മാര്‍ച്ച് 8ന്

കുവൈറ്റ്‌ സിറ്റി : ഇസ്ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശൈഖ് ജീലാനി, കണ്ണിയത്ത്‌, ശംസുല്‍ ഉലമ എന്നിവരുടെ അനുസ്മരണ സമ്മേളനം സങ്കടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അടുത്ത മാസം 8 വെള്ളിയാഴ്ച അബ്ബാസിയ ദാറുത്തര്‍ബിയ മദ്രസ്സാ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ ഫൈസല്‍ ഫൈസി, ഹംസ ദാരിമി, ഫസലുറഹ്‍മാന്‍ ദാരിമി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.