ഷാര്‍ജ: SKSSF കണ്ണുര്‍ ജില്ലാ ആഭിമുഖ്യത്തില്‍ ഇന്നു രാത്രി 7 PM നു കണ്ണിയത്, ശംസുല്‍ ഉലമാ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഷാര്‍ജാ ദഅവാ സെന്ററില്‍ നടക്കും. SKSSF നാഷണല്‍ പ്രസിഡണ്ട് സയ്യിദ് ശുഐബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലിലുല്‍ റഹ്മാന്‍ കഷിഫി മുഖ്യ പ്രഭാഷണം നടത്തും. ഷാര്‍ജാ KMCC പ്രസിഡണ്ട് ഹാഷിം നൂനേരി, ദഅവാ സെന്റെര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല ചേലേരി, ഷാര്‍ജാ SKSSF പ്രസിഡണ്ട് സബ്രത്ത് റഹ്മാനി, റസാഖ് വളാഞ്ചേരി, റസാഖ് തുരുത്തി, മൊയ്തു നിസാമി, മജീദ് കുറ്റിക്കോല്‍ തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും. മുഴുവന്‍ ദീനിസ്നേഹികളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് റഷീദ് മുന്ടെരിയും ജനറല്‍ സെക്രട്ടറി അഹ്മദ് പലതുംകരയും അഭ്യര്‍ഥിച്ചു.