കടമേരി
: സമന്വയത്തിന്റെ
നാല്‍പതാണ്ട് എന്ന പ്രമേയാധിഷ്ഠിതമായി
ഏപ്രില്‍ 18, 19, 20, 21 തിയ്യതികളില്‍
നടക്കുന്ന കടമേരി റഹ്മാനിയ്യ
അറബിക് കോളേജ് റൂബി ജൂബിലി
സനദ് ദാന സമ്മേളനം
വിജയിപ്പിക്കുന്നതിനാവശ്യമായ
പ്രചരണപ്രവര്‍ത്തനങ്ങള്‍
നടത്താന്‍ SKSSF സംസ്ഥാന
- ജില്ലാ
നേതാക്കള്‍ ആവശ്യപ്പെട്ടു.
റഹ്മാനിയ്യ
റൂബി ജൂബിലി പ്രമാണിച്ച്
സ്ഥാപന സന്ദര്‍ശനം നടത്തുകയായിരുന്നു
നേതാക്കള്‍. ക്യാമ്പസില്‍
ഏര്‍പ്പെടുത്തിയ സ്വീകരണ
ചടങ്ങില്‍ എസ്.വൈ.എസ്
സംസ്ഥാന ഉപാദ്ധ്യക്ഷന്‍
സി.എച്ച്.
മഹമൂദ് സഅദി
അദ്ധ്യക്ഷത വഹിച്ചു.
SKSSF സംസ്ഥാന
സീനിയര്‍ വൈസ് പ്രസിഡണ്ട്
നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം
ചെയ്തു. മതഭൗതിക
സമന്വയ വിദ്യാഭ്യാസമെന്ന
ആശയം പ്രാഥമികമായി പരിചയപ്പെടുത്തിയ
വൈജ്ഞാനിക കേന്ദ്രം എന്ന
നിലക്കും സമസ്തയുടെ കരുത്തുറ്റ
സ്ഥാപനമെന്ന നിലക്കും മുഴുവന്‍
സംഘടനാ പ്രവര്‍ത്തകരും പ്രചരണ
രംഗത്ത് ഊര്‍ജ്ജിതമാവണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു.
അബൂബക്കര്‍
ഫൈസി മലയമ്മ, അയ്യൂബ്
കൂളിമാട്, കെ.എന്‍.എസ്.
മൗലവി,
ഒ.പി
അഷ്‌റഫ്, ആര്‍.വി.എ.
സലീം,
മുജീബ് ഫൈസി
പുലോട്, കുഞ്ഞാലന്‍
കുട്ടി ഫൈസി, സുബുലുസ്സലാം
വടകര, സുബൈര്‍
മാസ്റ്റര്‍, ഹനീഫ്
റഹ്മാനി,പി.പി
അഷ്‌റഫ് മൗലവി, റഷീദ്
കൊടിയൂറ, സയ്യിദ്
മുബഷിര്‍ തങ്ങള്‍, അര്‍ഷദ്
തിരുവള്ളൂര്‍, ഇല്യാസ്
മാങ്ങോട്,മുഹമ്മദ്
തറോപ്പൊയില്‍, സുഹൈല്‍
റഹ്മാനി കുമരംപുത്തൂര്‍,
ഹാരിസ് വാണിമേല്‍,
ഫൈസല്‍ മണിയൂര്‍,
കബീര്‍ റഹ്മാനി
കാക്കുനി പ്രസംഗിച്ചു.
നാസര്‍ നദ്‌വി
ശിവപുരം സ്വാഗതവും മുഹമ്മദ്
റഹ്മാനി തരുവണ നന്ദിയും
പറഞ്ഞു.