മഞ്ചേരിയില്‍ സംഭവിച്ചതെന്ത്‌?.SKSSF വിശദീകരണ സമ്മേളനവും പ്രതിഷേധ റാലിയും ഇന്ന്‌ 4 മണിക്ക്‌ മഞ്ചരിയില്‍

മഞ്ചേരി:കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ചരിയിലും പരിസര പ്രദേശങ്ങളിവും നടന്ന സംഭവങ്ങളും വിഘടിതരുടെ കുപ്രചരണങ്ങളും വിശദീകരിച്ച്‌ SKSSF സംഘടിപ്പിക്കുന്ന വിശദീകരണ സമ്മേളനവും പ്രതിഷേധ പ്രകടനവും ഇന്ന്‌ മഞ്ചേരിയില്‍ വൈകിട്ട്‌ 4 മണിക്ക്‌ നടക്കും . ഉസ്‌താദ്‌ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി തുടങ്ങി പ്രമുഖര്‍ സംഭവങ്ങള്‍ വിശദീകരിച്ച്‌ സംസാരിക്കും. 
പരിപാടിയുടെ തല്‍ സമയ സംപ്രേഷണവും തുടര്‍ന്ന്‌ ചര്‍ച്ചയും ബൈലക്‌സ്‌ മെസ്സഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടക്കുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു മൊബൈല്‍ ഹാന്‍സെറ്റുകളിലെ ഇന്റര്‍നെറ്റ്‌ റേഡിയോവിലൂടെയും പരിപാടികള്‍ കേള്‍ക്കാം..