പദ്ധതി പൂര്‍ണമായും പലിശരഹിതമെന്നും മന്ത്രി
മദ്റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാനത്താകെയുള്ള 1.30 ലക്ഷം മദ്റസാ അധ്യാപകരില്‍ 10,000 പേര് മാത്രമാണ് ഇപ്പോള്‍ ക്ഷേമനിധിയില്‍ അംഗമായിരിക്കുന്നത്. ക്ഷേമനിധിയില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കാന്‍ ജില്ലകള്‍ തോറും ക്യാംപുകള്‍ സംഘടിപ്പിക്കും. മദ്റസാ അധ്യാപകര്‍ക്കു കംപ്യൂട്ടര്‍ പഠനത്തിനു പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കും. ഓണ്‍ലൈനായി അറബി പഠിപ്പിക്കുന്ന പദ്ധതി ആറുമാസത്തിനകം ആരംഭിക്കും. പദ്ധതി പൂര്‍ണമായും പലിശരഹിത രീതിയിലാണെന്നു മനസ്സിലായതോടെ കൂടുതല്‍ പേര് ക്ഷേമനിധിയില്‍ ചേരുന്നുണ്ട്. അംശാദായം സ്വീകരിക്കുന്നത് പോസ്റ്റ് ഓഫിസ് വഴിയാണ്. ഇനി മുതല്‍ ഓരോ പഞ്ചായത്തിലും പ്രമോട്ടര്‍മാര്‍ വഴി അംശാദായം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.