തിരൂരങ്ങാടി: എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകള്‍ക്ക് ശേഷം ഉന്നത പഠനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്ക് കീഴില്‍ 'കരിയര്‍ ജാലകം 13' എന്ന പേരില്‍ ഏകദിന കരിയര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11 ന് ദാറുല്‍ ഹുദാ കാമ്പസില്‍ നടക്കുന്ന ക്യാംപില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വിദ്യാര്‍ത്ഥികളുടെ വിവിധ അഭിരുചികള്‍ കണ്ടെത്തുന്നതിനായി ക്യാംപില്‍ പ്രമുഖര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9744477555, 9846047066 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.