പൊന്നാനി
: അധാര്‍മികതകള്‍ക്കെതിരെയും
ധൂര്‍ത്ത്, ഫാഷന്‍
ഭ്രമം തുടങ്ങിയ ജീര്‍ണതകള്‍ക്കെതിരെയും
ഫലപ്രദമായ ബോധവല്‍കരണം
ലക്ഷ്യമാക്കി സുന്നീ മഹല്ല്
ഫെഡറേഷന്‍ (SMF) പൊന്നാനി
മുനിസിപ്പല്‍ കമ്മിറ്റി
മഹല്ല് പ്രൊജക്ട് നടപ്പാക്കുന്നു.
മഹല്ല് തലങ്ങളില്‍
പതിനൊന്നംഗ പ്രത്യേക ദഅ്‌വാ
സ്‌ക്വാഡുകള്‍ രൂപീകരിക്കും.
കുടുംബസംഗമങ്ങളും
സംഘടിപ്പിക്കും. പദ്ധതിയുടെ
ലോഞ്ചിംഗ് മാര്‍ച്ച് അവസാന
വാരത്തില്‍ നടക്കും.
മഹല്ല് നയരേഖ,
ജില്ലാ സമ്മേളന
പ്രചാരണം എന്നീ പരിപാടികള്‍ക്കും
രൂപം നല്‍കി. ഭാരവാഹികള്‍:
പൊന്നാനി
മഖ്ദൂം സയ്യിദ് എം. പി.
മുത്തുക്കോയ
തങ്ങള്‍ ( ഉപദേശക
സമിതി ചെയര്‍മാന്‍),
അബ്ദുല്‍
ജലീല്‍ റഹ്മാനി വാണിയന്നൂര്‍
(കണ്‍വീനര്‍),
കെ.വി.എ.
മജീദ് ഫൈസി
(പ്രസിഡണ്ട്),
എ.കെ.അബ്ദുറഹ്മാന്‍
ബാഖവി, പി.കെ.
ലുഖമാനുല്‍
ഹഖീം ഫൈസി, കെ.അബ്ദുല്ലക്കുട്ടി
ഹാജി, പി.കെ.
റശീദ് ഫൈസി
(വൈസ്
പ്രസിഡണ്ട്), സി.കെ.എ.റസാഖ്
പുതുപൊന്നാനി (ജന.
സെക്രട്ടറി),
ഖാലിദ്
കറുകത്തിരുത്തി, അശ്‌റഫ്
കടവനാട്, ഹംസക്കുട്ടി
ഹാജി തെയ്യങ്ങാട്, ആറയില്‍
ബപ്പുട്ടി ഹാജി (സെക്രട്ടറി),
ടി.വി.
ഹസന്‍ (ട്രഷറര്‍).
എസ്.എം.എഫ്.
സംസ്ഥാന
ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ്
തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.