ചടങ്ങ് അഹ്‌മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണ വേദി
മനാമ: എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ ഗള്‍ഫ് സത്യധാരയുടെ ബഹ്‌റൈന്‍ തല പ്രകാശനവും പ്രചരണോദ്‌ഘാടനവും മാര്‍ച്ച് 29ന് വെള്ളിയാഴ്‌ച മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ നടക്കും.
സമസ്‌ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രമുഖ വാഗ്മി ഹാഫിള് അഹ് മദ് കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടന വേദിയിലാണ് ഗള്‍ഫ് സത്യധാരയുടെ പ്രചാരണോദ്‌ഘാടനവും സംഘടിപ്പിച്ചിരിക്കുന്നത്.
1997 ആഗസ്റ്റ് 2ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് പ്രകാശനം ചെയ്‌ത് ആരംഭിച്ച സത്യധാര മാസികയുടെ ഗള്‍ഫ് പതിപ്പ് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പുറത്തിറങ്ങിയത്.
\അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഗള്‍ഫ് സത്യധാര പ്രകാശനം ചെയ്‌തത്.
മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്‌ത, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും ഏരിയാ പ്രതിനിധികളും പോഷക സംഘടനാ ഭാരവാഹികളും സംബന്ധിക്കുമെന്ന് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് അറിയിച്ചു.