കൊണ്ടോട്ടി: ഹജ്ജ് ഹൗസില്‍ പൊതുവിഭാഗത്തിന്റെ അപേക്ഷകള്‍ നേരിട്ട് സ്വീകരിച്ച ആദ്യദിവസം വന്‍തിരക്ക്. തിങ്കളാഴ്ച 3000-ത്തോളം അപേക്ഷകളാണ് ഹജ്ജ് ഹൗസിലെത്തിയത്. ഇതില്‍ ആയിരത്തോളം അപേക്ഷകള്‍ നേരിട്ട് വാങ്ങിയതാണ്. രാവിലെമുതല്‍ ഹജ്ജ്ഹൗസില്‍ നല്ല തിരക്കായിരുന്നു. വൈകീട്ട് മൂന്നുമണി വരെ അപേക്ഷകര്‍ക്ക് ടോക്കണ്‍ നല്‍കി. പൊതുവിഭാഗത്തിനായി മൂന്ന് കൗണ്ടറുകള്‍ പുതുതായി തുറന്നിരുന്നു. തിങ്കളാഴ്ചയോടെ അപേക്ഷകളുടെ എണ്ണം 34,000 ആയി. ബുധനാഴ്ച വരെയാണ് അപേക്ഷ സ്വീകരിക്കുക.