ദുബൈ : എസ്.കെ.എസ്. എസ്.എഫിന്റെ മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡീഷന്റെ ഉത്ഘാടനത്തിന്റെ ഭാഗമായി ദുബൈ സ്റ്റേറ്റ് എസ്.കെ. എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മാധ്യമ സെമിനാര്‍ ഇന്ന് മാര്‍ച്ച് 8 വെള്ളി രാത്രി 7 മണിക്ക് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
"സ്ത്രീത്വത്തിന്റെ പതനം : സാമൂഹിക അപചയവും മാധ്യമ സംസ്ക്കാരവും" എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവിയുടെ നെത്രത്വത്തില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉത്ഘാടനം ചെയ്യും.
അബ്ദുസ്സലാം ബാഖവി , അന്‍ വര്‍ നഹ, റശീദുദ്ദീന്‍ ,വി.എം ശതീഷ് ,ജലീല്‍ പട്ടാമ്പി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.സത്യധാരയുടെ ഗള്‍ഫ് എഡീഷന്റെ ഉത്ഘാടനം മാര്‍ച്ച് 22 വെള്ളീ വൈകീട്ട് 5 മണിക്ക് അബുദാബി ഇസ്ലാമിക് സെന്ററീല്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്വഹിക്കും.