വ്യാജകേശം |
ഏഴ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സമരരംഗത്തിറങ്ങിയ സംഘടനാ നേതാക്കള്‍ക്കു മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ നല്‍കിയ ഉറപ്പു പാലിച്ചേ തീരൂ. സര്‍ക്കാരിന്റെ നടപടിക്രമങ്ങളിലെ സ്വാഭാവിക വൈകലിനപ്പുറം കാര്യങ്ങള്‍ നീണ്‌ടുപോവുന്നതു അംഗീകരിക്കാന്‍ കഴിയില്ല. വിശ്വാസികളെ കബളിപ്പിച്ച് പ്രവാചകന്റെ പേരില്‍ നടത്തിയ ചൂഷണങ്ങളെ കണ്‌ടില്ലെന്നു നടിച്ചാല്‍ അതിനു വിശ്വാസികളില്‍ നിന്നു കനത്ത പ്രഹരം ഏല്‍ക്കേണ്‌ടിവരുമെന്നു യോഗം മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ സത്താര്‍ പന്തലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും റഹീം ചുഴലി നന്ദിയും പറഞ്ഞു. അബ്ദുറഹിമാന്‍ സഅദി, മജീദ് മാസ്റ്റര്‍ കൊടക്കാട്, അബൂബക്കര്‍ സിദ്ദീഖ് ചെമ്മാട്, ഷംസുദ്ദീന്‍ ഒഴുകൂര്‍, ആര്‍.വി അബ്ദുസ്സലാം, ഉമറുല്‍ഫാറൂഖ് തങ്ങള്‍ കാസര്‍ക്കോട്, റഷീദ് ബെളിഞ്ചം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.