ദുബൈ : എസ്.കെ.എസ്. എസ്.എഫിന്റെ മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡീഷന്റെ ഉത്ഘാടനത്തിന്റെ ഭാഗമായി ദുബൈ സ്റ്റേറ്റ് എസ്.കെ. എസ്.എസ്.എഫ് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉത്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാറില്‍ "സ്ത്രീത്വത്തിന്റെ പതനം : സാമൂഹിക അപചയവും മാധ്യമ സംസ്ക്കാരവും" എന്ന വിഷയത്തില്‍ ചര്‍ച്ചക്ക് ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി നെത്രത്വം നല്‍കി.
അബ്ദുസ്സലാം ബാഖവി , ഫക്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, അന്‍വര്‍ നഹ, റശീദുദ്ദീന്‍ ,വി.എം ശതീഷ് ,ജലീല്‍ പട്ടാമ്പി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സത്യധാരയുടെ ഗള്‍ഫ് എഡീഷന്റെ ഉത്ഘാടനം മാര്‍ച്ച് 22 വെള്ളീ വൈകീട്ട് 5 മണിക്ക് അബുദാബി ഇസ്ലാമിക് സെന്ററീല്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്വഹിക്കും