കുപ്രസിദ്ധ അമേരിക്കന്‍ തടവറയായ ഗ്വാണ്ടാനാമോ ജയിലില്‍ തടവുകാരില്‍ നിന്ന് ഖുര്‍ആന്‍ പിടിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം തടവുകാര്‍ നിരാഹാരം കിടക്കുന്നതായി പുതിയ വാര്‍ത്ത. ജയിലിലെ ക്യാമ്പ് 6 ലെ 130 ഓളം തടവുകാരാണ് നിരാഹാരം കിടക്കുന്നത്. മാര്‍ച്ച് ആറോടെയാണത്രെ തടവുപുള്ളികളില്‍ നിന്ന് വിശുദ്ധ ഗ്രന്ഥം പിടിച്ചെടുത്തത്. പിടിച്ചെടുക്കന്നതിന് പുറമെ വിശുദ്ധ ഗ്രന്ഥത്തെ നിന്ദിക്കുന്ന രൂപത്തില്‍ ജയിലധികൃതര് പെരുമാറിയതില്‍ കൂടി പ്രതിഷേധിച്ചാണ് തടവുകാര് നിരാഹാരം തുടങ്ങിയത്. ഖുര്‍ആന് പുറമെ മതപരമായ സി.ഡികള്‍, കുടുംബഫോട്ടോകള്‍, ടൂത്ത് ബ്രഷ് അടക്കമുള്ള അത്യാവശ്യ ഉപകരണങ്ങള്‍ എന്നിവയെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. നമ്സ്കാരം കൃത്യസമയത്ത് നിര്‍വഹിക്കാന്‍ ജയിലധികൃതര്‍ സമ്മതിക്കുന്നില്ലെന്നും തടവുപുള്ളികള്‍ക്ക് പരാതിയുണ്ട്.
മാര്‍ച്ച് ആദ്യവാരാവസാനം തൊട്ട് തന്നെ നിരാഹാരം തുടങ്ങിയ ഇവരില്‍ ചിലരുടെ തൂക്കം കുറഞ്ഞതായും ആരോഗ്യപരമായി ഏറെ ക്ഷീണിച്ചതായും റിപ്പോര്‍ട്ട് തുടരുന്നു. വിവരം അറിയിച്ച് ജയില്‍ കമാണ്ടോ അഡ്മിറല്‍ ജോണ്‍സ്മിത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് തടവുകാരുടെ അഭിഭാഷകര്‍ പറയുന്നു. ഗ്വാണ്ടനോമോയിലെ മിക്കവാറും തടവുപുള്ളികള്‍ മിഡിലീസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അത് കൊണ്ട് തന്നെ ഭൂരിപക്ഷവും മുസ്‌ലിംകളുമാണ്.