മക്ക:ഹറമില്‍ ഉംറക്കും സന്ദര്‍ശനത്തിനുമായി വരുന്ന വിശ്വാസികള്‍ ഹറമിന്റെ പവിത്രതക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത് എന്ന് ഹറം ഇമാം ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല സുദൈസ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു,, ആരാധനകള്‍ കൊണ്ട് ധന്യമാക്കേണ്ട വിലപ്പെട്ട സമയം മൊബൈല്‍ ക്യാമറ കൊണ്ട് ഫോട്ടോ എടുത്തു കളിച്ചു നടക്കുകയാണ് പല യുവാക്കളും ചെയ്യുന്നത്, ഇത് ഹറമിന്റെ പരിശുദ്ധിക്കും പവിത്രതക്കും എതിരാണ്, സ്ത്രീകള്‍ ഹറമില്‍ ത്വഫാഫിനു വരുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കണം , പല സ്ത്രീകളും പുരുഷന്മാരെ ആകര്‍ഷിക്കുന്ന വിധം ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് ഹറമില്‍ വരുന്നത്, ഇത് ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല, ഹറം വളരെ പരിശുദ്ധവും പരിപാവനവും ആയ സ്ഥലമാണ്, അതിന്റെ പവിത്രതക്ക് കളങ്കം വരുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടു നില്‍ക്കണമെന്നും ഹറം ഇമാം വിശ്വാസികളെ ഉല്‍ബോധിപ്പിച്ചു, തിങ്കളാഴ്ച ഇശാ നിസ്കാരത്തിനു ശേഷം ഹറമില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് ശൈഖ് സുദൈസ് വിശ്വാസികള്‍ക്ക് ഈ ഉപദേശം നല്‍കിയത്