അബുദാബി : സാമൂഹിക ധാര്‍മികത നിലനിര്‍ത്താനും നിലപാടുകളുടെ നില പാടുകളെ ക്രമീക രിക്കുതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹി ക്കാനുണ്ടെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു . സത്യധാര ഗള്‍ഫ് എഡിഷന്റെ പ്രകാശനം നിര്‍വഹിച്ച് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സാമൂഹിക സാംസ്‌കാരിക പ്രമുഖരുടെയും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിുള്ള പ്രവര്‍ത്തകരുടെയുയും തിങ്ങി നിറഞ്ഞ സദസ്സിനെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. സത്യധാര മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. പത്മശ്രീ എം.എ. യൂസുഫലി, സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഗള്‍ഫ് സത്യധാരയെ പരിചയപ്പെടുത്തി.
പത്മശ്രീ ബി.ആര്‍ ഷെട്ടി, പുത്തൂര്‍ റഹ്മാന്‍, പി. ബാവ ഹാജി, യഹ്‌യ തളങ്കര, ഇബ്രാഹീം എളേറ്റില്‍, സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് കെ.ബി മുരളി, ശംസുദ്ധീന്‍ നെല്ലറ, എം.പി.എം റശീദ്, അന്‍വര്‍ നഹ, സുധീര്‍ കുമാര്‍ ഷെ'ി, സയ്യിദ് വി.പി പൂക്കോയ തങ്ങള്‍, ഹംസ ഹാജി മൂിയൂര്‍, ഇ.കെ മൊയ്തീന്‍ ഹാജി, സയ്യിദ് ശുഹൈബ് തങ്ങള്‍, ഹുസൈന്‍ ദാരിമി, ഗംഗാധരന്‍ (ഇന്ത്യന്‍ മീഡിയാ ഫോറം), മനോജ് പുഷകര്‍ (മലയാളി സമാജം), അബ്ദുസ്സലാം (ഇന്ത്യാ സോഷ്യല്‍ സെന്റര്‍), എിവര്‍ സംസാരിച്ചു.
വിവിധ ജി.സി.സി. രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുനീര്‍ കാളാവ് (ഖത്തര്‍), അബ്ദുറഹ്മാന്‍ ഹാജി, അശ്‌റഫ് ക'ില്‍ പീടിക, നൗഷാദ് വാണിമേല്‍ (ബഹ്‌റൈന്‍), റഫീഖ് ചിറ്റാരിപ്പറമ്പ്, ഇസ്മാഈല്‍ മ'ൂര്‍ (ഒമാന്‍), ശംസുദ്ധീന്‍ ഫൈസി (കുവൈത്ത്), അബൂബകര്‍ ഫൈസി ചെങ്ങമനാട് (സഊദ് അറേബ്യ) തുടങ്ങിയവര്‍ പങ്കെടുത്തു.