
യാസിര്‍ പി (ദാറുന്നജാത്ത്, കരുവാരക്കുണ്ട്), മുഹമ്മദ് ജൂറൈജ്. എന്‍ (ബദരിയ്യ, വേങ്ങര) വൈസ് പ്രസിഡണ്ടുമാര്‍. ലുഖ്മാനുല്‍ ഹകീം പി (മര്‍കസ്, നിലമ്പൂര്‍), മുഹമ്മദ് മുസ്തഫ സി (മുനവ്വിറുല്‍ ഇസ്‌ലാം തൃക്കരിപ്പൂര്‍), അബ്ദുസലാം എ (ദാറുല്‍ ഖൈറാത്, ഒറ്റപ്പാലം) ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് ഭാരവാഹികള്‍.
യോഗം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു ഹാജി കെ. മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി പ്രസംഗിച്ചു. ഹംസ റഹ്മാനി കൊണ്ടിപറമ്പ് സ്വാഗതവും അജ്മല്‍ പി.കെ നന്ദിയും പറഞ്ഞു.