കൊടുവള്ളി: രാരോത്ത് ചാലില്‍ നടന്ന എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്. സംഗമം അഷ്‌റഫ് സഖാഫി പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.സി. കുഞ്ഞിമോന്‍ ഹാജി അധ്യക്ഷതവഹിച്ചു. എസ്.വൈ.എസ്.ഭാരവാഹികളായി എം.കെ. ഷുക്കൂര്‍ (പ്രസി.), പി.സി. അബ്ദുല്‍ അസീസ് (ജന. സെക്ര.), ആര്‍.സി. കുഞ്ഞിമോന്‍ (ഖജാ.) എന്നിവരേയും എസ്.കെ.എസ്.എസ്.എഫ്. ഭാരവാഹികളായി ആര്‍.സി. ഷമീര്‍ (പ്രസി.), പി.സി. റഈസ് (ജന. സെക്ര.), മുഹമ്മദ് അമീന്‍ (ഖജാ.) എന്നിവരേയും തിരഞ്ഞെടുത്തു.