ചെന്നൈ ഇബാദ് കോണ്‍ഫറന്‍സ്; ഒരുക്കങ്ങള്‍ സജീവം

കോഴിക്കോട് : SKSSF ഇബാദ് ചെന്നൈയില്‍ 16, 17 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന ദഅ്‌വാ കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ സജീവമായി. മൂല്യങ്ങളില്‍ അധിഷ്ഠിതമായ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന കോണ്‍ഫറന്‍സ് 16 ന് ശനിയാഴ്ച രാത്രി 7 മണിക്ക് എഗ്മൂരിലെ ഹോട്ടല്‍ സിങ്കപ്പൂരില്‍ SKSSF പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇബാദ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ സ്‌നേഹതീരം തേടി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 17 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് ഖാഇദെ മില്ലത്ത് മല്‍സിലില്‍ നടക്കുന്ന ട്രെയ്‌നിംഗ് പ്രോഗ്രാം ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി, ഓര്‍ഗനൈസര്‍മാരായ കെ.എം. ശരീഫ് പൊന്നാനി, അബ്ദുറശീദ് ബാഖവി എടപ്പാള്‍, അബ്ദുറസാഖ് പുതുപൊന്നാനി ക്ലാസെടുക്കും. വൈകീട്ട് 5 ന് ദുആ മജ്‌ലിസോടെ സമാപിക്കും. കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന ഇബാദ് പ്ലാനിംഗ് സെല്‍ യോഗം പ്രോഗ്രാമിന് അന്തിമ രൂപം നല്‍കി. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, അഹ്മദ് ഫൈസി കക്കാട്, ഇബ്‌റാഹിം ഫൈസി ഉഗ്രപുരം, ആബിദ് ഹുദവി തച്ചണ്ണ, ഹസന്‍ ദാരിമി കണ്ണൂര്‍, സിദ്ദീഖ് ബദ്‌രി തൃശൂര്‍, ശമീര്‍ ഫൈസി ഒടമല, പി.ടി. കോമുക്കുട്ടി ഹാജി, സി.വി. യഹ്‌യ, അബൂബക്കര്‍ പാലോളി പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 09840018278.