മനാമ: ഇന്ന് (22ന് വെള്ളി)വൈകുന്നേരം 6.30ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഗള്‍ഫ് സത്യധാര മാസികയുടെ പ്രകാശന ചടങ്ങില്‍ സംബന്ധിക്കാന്‍ ബഹ്റൈന്‍ സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും പ്രതിനിധി സംഘം പുറപ്പെട്ടു.
സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റൈന്‍ ഘടകത്തെ പ്രതിനിധീകരിച്ച് വൈ.പ്രസി.അബ്ദുറഹ് മാന്‍ ഹാജി, സെക്രട്ടറി അശ്റഫ് കാട്ടില്‍പ്പീടിക എന്നിവരും എസ്.കെ.എസ്.എഫിനെ പ്രതിനിധീകരിച്ച് ട്രഷറര്‍ നൌഷാദ് വാണിമേലുമടങ്ങുന്ന സംഘമാണ് ഇന്ന് പുലര്‍ച്ചെ ബഹ്റൈന്‍ എയര്‍പോര്‍ട്ട് വഴി അബൂദാബിയിലേക്ക് പുറപ്പെട്ടത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പ്രമുഖ നേതാക്കളും ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമാണ് പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇന്നു ജുമുഅക്ക് ശേഷം നടക്കുന്ന ജി.സി.സി സംഘടനാ സിറ്റിംഗിലും തുടര്‍ന്ന് നടക്കുന്ന പ്രകാശന ചടങ്ങുകളടക്കമുള്ള വിവിധ പരിപാടികളിലും ബഹ്റൈന്‍ പ്രതിനിധികള്‍ സംബന്ധിക്കും.
പ്രതിനിധി സംഘത്തിന് സല്‍മാനിയ സുന്നി മഹലില്‍ നല്കിയ യാത്രയപ്പ് ചടങ്ങ് ബഹ്റൈന്‍ സമസ്ത ജന.സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ് ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ്. പ്രസി. മുഹമ്മദലി ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി മുസ്ഥഫ കളത്തില്‍, ഉബൈദുല്ലാ റഹ്മാനി, കെ.എം.എസ് മൌലവി, മൌസല്മൂപ്പന് തിരൂര്‍, ശിഹാബ് കോട്ടക്കല്‍ എന്നിവര്‍ പങ്കെടുത്തു.