മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ സാമൂഹിക ക്ഷേമ പദ്ധതിയായ വിഷന്‍15 ന്റെ ഭാഗമായുള്ള ജില്ലാ കാമ്പസ് മീറ്റ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ.റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.ജില്ലയിലെ കാമ്പസുകളില്‍ നടപ്പാക്കുന്ന എസ്.ഐ.ടി പദ്ധതിക്ക് രൂപം നല്‍കി.കാമ്പസ് ന്യൂസ് ലെറ്റര്‍ കാമ്പസ് ഇന്‍സൈഡര്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു.ഖയ്യൂം മാസ്റര്‍ കടമ്പോട്,വി.കെ.ഹാറൂണ്‍ റശീദ്,ജഹ്ഫര്‍ ഫൈസി പഴമള്ളൂര്‍,ടി.സി നാസര്‍ മാസ്റര്‍,ജൌഹര്‍ കാളമ്പാടി,റാശിദ് പടിക്കല്‍ പ്രസംഗിച്ചു.
ജില്ലാ കാമ്പസ് വിംഗ് രൂപീകരിച്ചു.സയ്യിദ് ഹക്കീം തങ്ങള്‍ മലപ്പുറം ഗവര്‍മന്റ് കോളേജ്(ചെയര്‍മാന്‍),മുഹമ്മദ് മുനീര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്,മുഹമ്മദ് അസ്ഹറുദ്ദീന്‍ ടി.എം.ജി കോളേജ് തിരൂര്‍(വൈ.ചെയര്‍മാന്‍),സഫറുദ്ദീന്‍ ജംസ് കോളേജ് രാമപുരം(ജനറല്‍ കണ്‍വീനര്‍),അബ്ദുറഹീം മഞ്ചേരി കോ ഓപ്പറേറ്റീവ് കോളേജ്,സഫ്വാനുല്‍ അമീര്‍ കരുവാരകുണ്ട് നജാത്ത് കോളേജ്(ജോ.കണ്‍വീനര്‍)താജുദ്ദീന്‍ ഖിദ്മത്ത് കോളേജ് എടക്കുളം(ട്രഷറര്‍).