കാസര്‍കോട്: വിവാദകേശത്തിനും വ്യാജപിരിവിനും അനുകൂലമായി കേരള സര്‍ക്കാര്‍ ഹൈക്കേടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് എസ്.കെ.എസ്. എസ്.എഫ്. നടത്തിവരുന്ന പ്രക്ഷോഭപരിപാടിയുടെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട്ട് വെച്ച് നടത്തുന്ന പ്രതിഷേധറാലിയില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ശാഖകളില്‍ നിന്നും പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
ജില്ലാ ഭാരവാഹികളുടെ യോഗം 30ന്
എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെ' ഭാരവാഹികളുടെ യോഗം മാര്‍ച്ച് 30ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സമസ്ത ജില്ലാ ഓഫീസില്‍ ചേരും.മുഴുവന്‍ ജില്ലാ ഭാരവാഹികളും കൃത്യസമയത്ത് സംബന്ധിക്കണമെ് ജനറല്‍ സെക്ര'റി റഷീദ് ബെളിഞ്ചം അറിയിച്ചു.