തൃശൂര്‍ കൈപമംഗലം മേഖലാ SKSSF ന് പുതിയ ഭാരവാഹികള്‍

കൈപമംഗലം : 09-3-2013 ശനിയാഴ്ച മഗ്‍രിബ് നിസ്കാരാനന്തരം കൈപമംഗലം എം..സി യില്‍ നടന്ന യോഗത്തില്‍ വെച്ച് SKSSF കൈപമംഗലം മേഖല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. SYS ജില്ല പ്രസിഡന്‍റ് ശറഫുദ്ധീന്‍ മുസ്ലിയാര്‍ വെന്മേനാട് യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ : KS ശിഹാബുദ്ധീന്‍ മാസ്റ്റര്‍ പോന്മാനികുടം (പ്രസിഡന്‍റ്). എം.എച്ച്. ഹാഷിഫ് (ജന.സെക്രട്ടറി). സൈനുദ്ധീന്‍ ചളിങ്ങട് (ട്രഷറര്‍). റിയാസ് ഹുദവി പ്രാര്‍ത്ഥനയും കമറുദ്ധീന്‍ ചേര്‍പ്പ്‌ മുഖ്യപ്രഭാഷണവും നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇസ്ഹാക്ക് പി.എസ് നന്ദി പറഞ്ഞു.