കല്‍പ്പറ്റ
: വര്‍ത്തമാന
സമൂഹത്തില്‍ ഏറെ ചര്‍ച്ചാവിഷയങ്ങളായ
അവയവദാനം,
ഇന്‍ഷൂറന്‍സ്,ഷെയര്‍മാര്‍ക്കറ്റ്,
തലമുടി താടി
ഛായം പിടിപ്പിക്കല്‍,
പ്ലാസ്റ്റിക്
സര്‍ജറി തുടങ്ങിയ കാര്യങ്ങളിലെ
ഇസ്‌ലാമിക വിധി വിലക്കുകള്‍
മനസ്സിലാക്കുന്നതിനും
സമൂഹത്തില്‍ ആധികാരികമായി
എത്തിക്കുന്നതിനുമായി 19
ന് ചൊവ്വാഴ്ച
രാവിലെ 9.30 മുതല്‍
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ
ഇസ്‌ലാമിക് അക്കാദമി
ഓഡിറ്റോറിയത്തില്‍ ഖത്തീബുമാര്‍,
സദര്‍ മുഅല്ലിംകള്‍,
മുഅല്ലിംകള്‍
തുടങ്ങി ജില്ലയിലെ മുഴുവന്‍
പണ്ഡിതരും സംഗമിക്കുന്ന
ഫിഖ്ഹ് സെമിനാര്‍ (കര്‍മ്മശാസ്ത്ര
സംവാദം) സംഘടിപ്പിക്കുന്നു.
അക്കാദമി
ദശവാര്‍ഷിക സമ്മേളനത്തിന്റെ
ഭാഗമായി നടത്തുന്ന പരിപാടി
രാവിലെ 9.30 ന്
സമസ്ത ജില്ലാ പ്രസിഡണ്ട് കെ
ടി ഹംസ മുസ്‌ലിയാരുടെ
അദ്ധ്യക്ഷതയില്‍ കണ്ണൂര്‍
ജില്ലാ ഖാസി സയ്യിദ് ഹാഷിം
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന്
മേല്‍വിഷയങ്ങളെ ആധാരമാക്കി
പ്രമുഖ പണ്ഡിതര്‍
പ്രബന്ധങ്ങളവതരിപ്പിക്കും.
കേന്ദ്രമുശാവറ
മെമ്പര്‍ വി മൂസക്കോയ
മുസ്‌ലിയാര്‍, ജംഇയത്തുല്‍
മുഅല്ലിമീന്‍ പ്രസിഡണ്ട്
എം എം ഇമ്പിച്ചിക്കോയ
മുസ്‌ലിയാര്‍, മഹല്ല്
ഫെഡറേഷന്‍ പ്രസിഡണ്ട് ടി സി
അലി മുസ്‌ലിയാര്‍, സമസ്ത
ജില്ലാ സെക്രട്ടറി എസ് മുഹമ്മദ്
ദാരിമി തുടങ്ങിയവര്‍ പ്രസീഡിയം
നിയന്ത്രിക്കും. മേല്‍
പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തി
1.30 മുതല്‍
3.30 വരെ
സംവാദവും സംശയ നിവാരണവും
നടക്കും.
വളാഞ്ചേരി
മര്‍കസ് പ്രിന്‍സിപ്പാളും
പ്രമുഖ പണ്ഡിതനുമായി അബ്ദുല്‍
ഹക്കീം ഫൈസി ആദൃശ്ശേരി
മോഡറേറ്ററായിരിക്കും.
ചര്‍ച്ച
ചെയ്യപ്പെടുന്നത് നിത്യജീവിതത്തില്‍
ബന്ധപ്പെടുന്ന വിഷയങ്ങളായതിനാല്‍
താല്‍പര്യമുള്ള പൊതു ജനങ്ങള്‍ക്കും
സെമിനാറില്‍ പങ്കെടുക്കാവുന്നതാണെന്ന്
കണ്‍വീനര്‍ ഹാരിസ് ബാഖവി
അറിയിച്ചു.