കല്‍പ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമയുടെ 10-ാം വാര്‍ഷിക 1-ാം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്തമായ ഒരു എക്‌സിബിഷന്‍ ഒരുങ്ങുന്നു. 28 മുതല്‍ ഏപ്രില്‍ 7 വരെ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂളിലാണ് കണ്ണാടി എന്ന പേരില്‍ എക്‌സിബിഷന്‍ നടക്കുന്നത്.
പതിവ് എക്‌സിബിഷന്‍ സങ്കല്‍പ്പങ്ങളില്‍ നിന്നും വിഭിന്നമായി കേവല കാഴ്ചകള്‍ക്കപ്പുറം, വസ്തുതകള്‍ അനുഭവഭേദ്യമാക്കുന്ന തരത്തിലാണ് കണ്ണാടി ഒരുങ്ങുന്നത്. നാല് ഹോം തിയേറ്ററുകളുള്‍പ്പെടെ വിപുലമായ സംവിധാനങ്ങളാണ് ഇതിനായി സജ്ജീകരിക്കപ്പെടുന്നത്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സന്ദേശമുയര്‍ന്ന ഹിറാ ഗുഹയിലൂടെ തുടങ്ങുന്നതാണ് കണ്ണാടിയിലെ കാഴ്ചകള്‍.
ജില്ലയിലെ മുഴുവന്‍ മേഖലകളിലും റൈഞ്ചുകളിലും ശാഖകളിലും എക്‌സിബിഷന്‍ വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്. ഒരേ സമയം നിരവധി പേര്‍ക്ക് കാണാവുന്ന തരത്തിലുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്.