കാസര്‍കോട്: പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന് കാസര്‍കോട് ജില്ലയില്‍ സമാപനം കുറിച്ചു നടന്ന കൗണ്‍സില്‍ മീറ്റില്‍ 2013-2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താജുദ്ദീന്‍ ദാരിമി പടന്ന പ്രസിഡണ്ടും റഷീദ് ബെളിഞ്ചം ജനറല്‍ സെക്രട്ടറിയും ഹാശിം ദാരിമി ദേലമ്പാടി ട്രഷററുമായ കമ്മിറ്റിയില്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് വര്‍ക്കിംഗ് സെക്രട്ടറിയും ഹാരിസ് ദാരിമി ബെദിര, സി.പി.മൊയ്തു മൗലവി ചെര്‍ക്കള, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, വൈസ് പ്രസിഡണ്ട് മാരും ഹമീദ് ഫൈസി കൊല്ലമ്പാടി, മുനീര്‍ ഫൈസി ഇടിയടുക്ക, എം.പി.കെ.പള്ളങ്കോട്, സെക്രട്ടറി മാരും മുഹമ്മദലി കോട്ടപ്പുറം, ശമീര്‍ മൗലവി കുന്നുംങ്കൈ, മഹമൂദ് ദേളി, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരാണ്.
കൗണ്‍സില്‍ മീറ്റ് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ ഉല്‍ഘാടനം ചെയ്തു. എസ്.വി.മുഹമ്മദലി മാസ്റ്റര്‍, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലുദ് നിസാമി തുടങ്ങിയവര്‍ പ്രസംഗിച്ചു.സലാഹുദ്ദീന്‍ ഫൈസി വല്ലപുഴ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതവും താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.