മാതൃകാപരമായി ശിക്ഷിക്കണം : SKSSF തിരൂരങ്ങാടി

തിരൂരങ്ങാടി : രാജ്യത്തെ നാണക്കേടിലാക്കിയ ദല്‍ഹി സംഭവം കെട്ടടങ്ങുന്നതിന് മുമ്പെ മലയാളഭാഷാപിതാവിന്റെ നാട്ടില്‍ മൂന്നുവയസ്സുകാരി അതി നിഷ്ഠൂരമായി പീഢിപ്പിക്കപ്പെട്ടത് ഖേദകരമാണെന്നും ഇനിയും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും SKSSF തിരൂരങ്ങാടി ഏരിയ ത്വലബാ സംഗമം അഭിപ്രായപ്പെട്ടു. പോയ കാലത്ത് ധാര്‍മികതയുടെ കളിത്തൊട്ടിലായിരുന്ന നമ്മുടെ നാടുകള്‍ അധാര്‍മികതയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. മാനുഷിക ബന്ധങ്ങള്‍ക്കും സാമൂഹിക മൂല്യങ്ങള്‍ക്കും മത കല്‍പ്പനകള്‍ക്കും വിലകല്‍പ്പിക്കാത്തവരായി പുതിയ തലമുറ മാറിക്കൊണ്ടിരിക്കുന്നു. സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം; സംഗമം ആവശ്യപ്പെട്ടു.
സംഗമം അഷ്‌റഫ് മുസ്‌ലിയാര്‍ ചേളാരി ഉദ്ഘാടനം ചെയ്തു. എസ്.എം തങ്ങള്‍ ആധ്യക്ഷം വഹിച്ചു.റാസി ബാഖവി ഉള്ളണം, സൈനുദ്ദീന്‍ ഫൈസി കുന്നുംപുറം, സുലൈമാന്‍ ഫൈസി, റസാഖ് ഫൈസി മൂന്നിയൂര്‍, സുലൈമാന്‍, ഫസലു റഹ്മാന്‍ അസ്ഹരി പ്രസംഗിച്ചു. സി.പി ബാസിത് ചെമ്പ്ര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നൗഷാദ് ചെട്ടിപ്പടി സ്വാഗതവും സയ്യിദ് ത്വാഹാ തങ്ങള്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : സയ്യിദ് ത്വാഹാ തങ്ങള്‍ മൂന്നിയൂര്‍(ചെയര്‍മാന്‍), നൂറുദ്ദീന്‍ ചെപ്യാലം, സി.കെ ഹുസൈന്‍ അരയന്‍കടപ്പുറം, ജാബിര്‍ ചെനക്കലങ്ങാടി (വൈസ്.ചെയര്‍മാന്‍). ഹക്കീം മുട്ടിച്ചിറ (ജന.കണ്‍വീനര്‍). മുഹമ്മദ് ശഫീഖ് കടലുണ്ടി, റഫീഖ് ദാറുല്‍ ഹുദാ, ഉവൈസ് പൊറ്റാണില്‍ (ജോ.കണ്‍വീനര്‍). റഹീം ചേലേമ്പ്ര (ട്രഷറര്‍).