ജര്‍മനി:രാജ്യത്ത് ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമുന്നയിച്ച് ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം മൂന്ന് സലഫി ഗ്രൂപ്പുകളെ നിരോധിച്ചു. സലഫി ചിന്താധാര ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഭരണകൂടത്തിന്‍റെ തീരുമാനം. Daw-aFFM, Islamische Audios, An-nussrah എന്നീ ഗ്രൂപ്പുകള്‍ക്കാണ് ആഭ്യന്തര മന്ത്രലായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളിലെയും ചില പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നതായും ബന്ധപ്പെട്ട പല വസ്തുക്കള് പിടിച്ചെടുത്തിരുന്നതായും റിപ്പോര്‍ട്ട് തുടരുന്നുണ്ട്. പ്രസ്തുത ഗ്രൂപുകള്‍ ഏതെങ്കിലും ആക്രമണത്തിന് പദ്ധതിയിട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും, എന്നാല്‍ അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരോധം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു എന്നുമാണ് ആഭ്യന്തര മന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രെഡറിക് വിശദീകരണം നല്‍കിയത്. ആക്രമണ സ്വഭാവമുള്ള ജനാധിപത്യത്തിന് പകരം സലഫി വ്യവസ്ഥയെ മുന്നോട്ട് വെക്കുന്ന ഗ്രൂപ്പുകളാണ് നിരോധിക്കപ്പെട്ടിരിക്കുന്നതെന്നും ഫ്രെഡറിക് കൂട്ടിചേര്‍ത്തു.