മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ ഹാഫിള് അഹ്‌മദ് കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരക്ക് ഇന്ന് ബഹ്‌റൈനില്‍ തുടക്കമാവും. സമസ്‌ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര മനാമ പാക്കിസ്‌താന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ദിവസവും രാത്രി 8 മണിമുതല്‍ ആരംഭിക്കുന്ന പ്രഭാഷണ പരമ്പര ഇന്നു മുതല്‍ ഞായറാഴ്‌ച വരെ നീണ്ടു നില്‍ക്കും.
കേരളത്തിനകത്തും പുറത്തും ശ്രോതാക്കള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്‌മദ് കബീര്‍ ബാഖവി ആദ്യമായാണ് മത പ്രഭാഷണത്തിനായി ബഹ്‌റൈനിലെത്തുന്നത് എന്നതിനാല്‍ ബഹ്‌റൈനിലെ എല്ലാ ഏരിയകളിലുള്ള സഹോദരീ സഹോദര•ാര്‍ക്ക് സംബന്ധിക്കാനാവുന്ന വിധമുള്ള സൌകര്യം പാക്കിസ്‌താന്‍ ക്ലബ്ബിന്റെ അകത്തും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പതിവ് വേദികളില്‍ നിന്നും വ്യത്യസ്‌തമായി ഹാളിനകവും പുറവും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്‌പ്ലെ സിസ്റ്റമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
ചടങ്ങ് ബഹ്‌റൈന്‍ പാര്‍ലിമെന്റ് അംഗം ആദില്‍ അബ്‌ദുറഹ്മാന്‍ അല്‍ അസൂമി എം.പി. ഉദ്‌ഘാടനം ചെയ്യും. മനാമ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ അബ്‌ദുറഹ്മാന്‍ ഗാസി അല്‍ ദൌസരി മുഖ്യാതിഥിയായിരിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ തേങ്ങാപട്ടണം അദ്ധ്യക്ഷത വഹിക്കും. എസ്.കെ.എസ്.എസ്.എഫ് മുഖപ്രസിദ്ധീകരണമായ ഗള്‍ഫ് സത്യധാര മാസികയുടെ ബഹ്‌റൈന്‍ തല പ്രകാശനവും പ്രചരണോദ്‌ഘാടനവും നടക്കും. സമസ്‌ത കേരള സുന്നി ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. വിശദവിവരങ്ങള്‍ക്ക്: 0097333257944.