അലീഗര്‍
: SKSSF കേന്ദ്രവല്‍ക്കരണത്തിന്റെ
ഭാഗമായി രൂപികരിച്ച അലീഗര്‍
ചാപ്റ്റര്‍ SKSSF ഒരു
വര്‍ഷത്തിനകം വൈവിധ്യമായ
പരിപാടികള്‍ സംഘടിപിച്ചു
മുന്നോട്ടു ഗമിക്കുന്നു.
നേതാകളുടെ
അനുസ്മരണം, നവാഗത
സംഗമം, സെമിനാറുകള്‍,
പ്രാര്‍ത്ഥനാ
സദസ്സ്, പലിശ
രഹിത ലോണ്‍ പദ്ധതി, വിവിധ
വിഷയങ്ങളിലുള്ള പുസ്തകങ്ങളുള്‍പ്പെടുത്തി
ഹൊറിസോണ്‍ ലൈബ്രറി,
അഡ്മിഷന്‍
സംബന്ധമായ ഹെല്‍പ്പ് ഡെസ്ക്ക്
എന്നിവയിലൂടെ മലയാളികളിലേക്കും
ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളിലേക്കും
സംഘടനാ സന്ദേശം എത്തിക്കാന്‍
കഴഞ്ഞു.
2013-2014 വര്‍ഷത്തേക്കുള്ള
കമ്മിറ്റി രുപീകരണ കൌണ്‍സില്‍
മീറ്റില്‍ ജനറല്‍ സെക്രട്ടറി
സഫീര്‍ പി ജാറംകണ്ടി വാര്‍ഷിക
റിപ്പോര്‍ട്ട് അവതരിപിച്ചു.
തങ്ങള്‍ അധ്യക്ഷത
വഹിച്ച യോഗം ഷഫീക്ക് റഹ്മാനി
ഉദ്ഘാടനം ചെയ്തു. സംസ്ഥാന
സീനിയര്‍ വൈസ് പ്രസിഡന്റ്
നാസര്‍ ഫൈസി കൂടത്തായി ഓണ്‍ലൈന്‍
വഴി മുഖ്യപ്രഭഷണം നടത്തി.
നാഷനല്‍
സെക്രട്ടറി അബ്ദുള്ള പി .പി,
മുനീര്‍ വേങ്ങര,
NM നിയാസ്,
കബീര്‍,
സി .പി
സുഫിയാന്‍ സംസാരിച്ചു.