റാലിയില്‍ പങ്കെടുക്കുന്നവര്‍ 4.മണിക്ക് മുമ്പെ കോഴിക്കോട്സ്റ്റേഡിയം കോര്‍ണറില്‍ എത്തണം

വിശ്വാസി ലോകം സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുന്ന മുഹമ്മദ് നബി(സ)തങ്ങളുടെ പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട വ്യാജ കേശവും തുടര്‍ന്നു നടക്കുന്ന ആത്മീയ ചൂഷണങ്ങള്‍ക്കുമെതിരെ
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും കേരള ആഭ്യന്തര വകുപ്പിനെയും എതിര്‍കക്ഷികളാക്കി വടകര സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ യു.സി. അബു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് വ്യാജ കേശത്തിന്റെ പേരില്‍ പിരിവ് നടന്നിട്ടില്ലെന്നും ഇതിലുള്ള അ•കാണിച്ച് സര്‍ക്കാര്‍ കള്ള സത്യവാങ്മൂലം നല്‍കിയിരുന്നത്.

![]() ![]() |
ഓണ്‍ലൈനിലും പ്രചരണം
ശക്തം: ഫൈസ്ബുക്കിലും
മറ്റും പ്രചരിക്കുന്ന
ചില പോസ്റ്റുകൾ
|
സര്‍ക്കാറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉന്നയിച്ച എട്ട് ആവശ്യങ്ങളില്‍ മിക്കവയും സര്‍ക്കാര്‍ അംഗീകരിച്ചു. അനുബന്ധ സത്യവാങ്മൂലം 15 ദിവസത്തിനകം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. പക്ഷേ, ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ച് നാലിന് പ്രക്ഷോഭം പുനരാരംഭിക്കാന്‍ സംഘടന യോഗം വിളിച്ചിരുന്നു. തൊട്ടു തലേദിവസം രാത്രി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടു. അഡീഷനല്‍ അഫിഡവിറ്റിന്‍െറയും അന്വേഷണത്തിന്‍െറയും എല്ലാ നടപടിക്രമങ്ങളും പൂര്ത്തിയായതായിട്ടു ണ്ടെന്നും എ.ഡി.ജി.പി സെന്‍കുമാറിനെ അന്വേഷണ ചുമതല ഏല്പി ച്ചെന്നും മന്ത്രി കുഞ്ഞാ ലിക്കുട്ടി അറി യിച്ചിരുന്നു.
എന്നാല്‍, ഇതുവരെ ഒന്നും നടന്നില്ല. അന്വേഷണത്തിന് ഉത്തരവിടുക പോലും ചെയ്തിട്ടില്ല. സര്‍ക്കാറിന്‍െറ ഈ വാഗ്ദത്ത ലംഘനത്തിനും വഞ്ചനക്കുമെതിരെയാണ് എസ്.കെ.എസ്.എസ്.എഫ്് ബഹു.ഹൈദരലി ശിഹാബ് തങ്ങളുടെ സമ്മതത്തോടെ തന്നെ ഇപ്പോള്‍ പ്രക്ഷോഭം ആരംഭിക്കുന്നതെന്നും ഇനി വാഗ്ദാനങ്ങള്‍ വിശ്വസിച്ച് പ്രക്ഷോഭരംഗത്തുനിന്ന് പിന്മാറില്ലെന്നും സമസ്ത നേതാക്കള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പത്രസമ്മേളത്തില്‍ പറഞ്ഞിരുന്നു.
നാളെ വൈകീട്ട് നാലു മണിക്ക് കോഴിക്കോട്ടെ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് ആരംഭിക്കുന്ന റാലി 5.15ന് ബീച്ചിലെ ഗുജറാത്തി സ്കൂള്‍ ഗ്രണ്ടില്‍ സമാപിക്കും. റാലിയില്‍ പങ്കെടുക്കാനെ ത്തുന്നവരെല്ലാം 4.മണിക്ക് മുമ്പായി സ്റ്റേഡിയം കോര്‍ണറില്‍ എത്തിച്ചേരണമെന്നും ബന്ധപ്പെവര്‍ അറിയിച്ചു.