മഞ്ചേരി കൂട്ടാവ്‌ മഹല്ല്‌; വിഘടിതര്‍ക്കെതിരെ പ്രതിഷേധമിരമ്പി; മഹല്ല്‌ നിവാസികളുടെ മാര്‍ച്ച്‌ താക്കീതായി

ഉസ്താദ്‌ കെ.എ റഹ്മാന്‍ ഫൈസി ഉദ്ഘാടനം 
ചെ യ്യുന്നു..  ( കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം
തത്സമയ പ്രേഷണത്തില്‍ നിന്ന്‌. )
മഞ്ചേരി: വിശ്വാസി കളെ തമ്മിലടപ്പിച്ച്‌ നാട്ടില്‍ അരാ  ജകത്വം സൃഷ്‌ടിക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ ഗൂഢമായ ശ്രമങ്ങള്‍ തുറ ന്നുകാട്ടി കൂട്ടാവ്‌ മഹല്ലിലെ വിശ്വാസികളും സുന്നീ പ്രവര്‍ത്തകരും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ റാലിയും പൊതു യോഗവും പള്ളി മദ്രസ്സന കളില്‍ ഫിത്ന  ത്‌നയുണ്ടാക്കുന്നവര്‍ക്കുള്ള കനതത താക്കീതായി മാറി. 
വ്യാജ കേശ വിവാദം മറച്ച്‌ പിടിക്കാനും വിഘടിത വിദ്യാര്‍ത്ഥി സംഘടനാ പ്രമേയമായ സമരത്തിനും വേണ്ടി തൊട്ടടുത്ത ദിവസം ഇവിടെ നടത്തിയ വിഘടിത റാലിക്കുള്ള മറുപടി കൂടിയാണ്‌ മഹല്ല്‌ വാസികളും സുന്നി നേതാക്കളും ചേര്‍ന്ന്‌ കഴിഞ്ഞ ദിവസം ഇവിടെ നല്‍കിയത്‌.
 ലീഗ്‌ വിരോധം ഉയര്‍ത്തിക്കാട്ടി അണികളില്‍ സംഘടനപ്രമേയമായ സമര വീര്യം ചൊരിഞ്ഞ്‌  സജീവമാക്കാനും അതുവഴി തങ്ങളുടെ പിടിച്ചടക്കല്‍ പദ്ധതി കൂട്ടാവിലും നടപ്പിലാക്കാന്‍ ഉദ്ധേശിച്ചുള്ള  ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്‌ സംഭവങ്ങളെന്ന്‌ നേതാക്കള്‍ വിശദീകരിച്ചു.
മേലാക്കത്ത് നിന്ന് തുടങ്ങി ടൗണ്‍ചുറ്റി പുതിയ ബസ്സ്റ്റാന്റില്‍ സമാപിച്ചു. പൊതുസമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഒ.പി കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു.
അലവി ദാരിമി കുഴിമണ്ണ, അഡ്വ. യു.എ ലത്തീഫ്, ഹുസൈന്‍ യമാനി, നൂറുദ്ദീന്‍ യമാനി പ്രസംഗിച്ചു. പ്രകടനത്തിന് ജലീല്‍ ഫൈസി അരിമ്പ്ര, ആഷിഖ് കുഴിപ്പുറം, അലവിക്കുട്ടി ഫൈസി, ഇ അബൂബക്കര്‍ ഹാജി, കെ.പി മുഹമ്മദ്, കുഞ്ഞുമൊയ്തീന്‍ മാസ്റ്റര്‍, ടി മുഹമ്മദ്, ഇ അയ്യൂബ്, കെ ജലീല്‍, അബ്ദുറഹ്മാന്‍ തോട്ടുപൊയില്‍, പയ്യനാട് മൊയ്തീന്‍, ശിഹാബ് ചെരണി നേതൃത്വം നല്‍കി.
Related News:  മഞ്ചേരിയില്‍ സംഭവിച്ചതെന്ത്‌? കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വിശദീകരണം