ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്റസാ അധ്യാപകര്‍ക്കായി രണ്ടുവര്‍ഷത്തി ലൊരിക്കല്‍ നടത്തുന്ന ലോവര്‍, ഹയര്‍, സെക്കണ്ടറി പരീക്ഷ 2013 ഏപ്രില്‍ 6, 7 തിയ്യതികളില്‍ നടക്കും. 38 റൈഞ്ചുകളില്‍ നിന്നുള്ള പരീഷാര്ത്ഥികള്ക്ക് വേണ്ടി മംഗലാപുരം, ബന്തിയോട്, വളപട്ടണം, ഇരിക്കൂര്‍, അഞ്ചരക്കണ്ടി, നാദാപുരം, കല്‍പ്പറ്റ, മാങ്കാവ്, കൊണ്ടോട്ടി, പുഴക്കാട്ടിരി, പട്ടാമ്പി, കടപ്പുറം, പട്ടര്‍കുളം, ഊരകം, തൊടുപുഴ എന്നീ പതിനഞ്ച് കേന്ദ്രങ്ങളിലാണ് പരീക്ഷാ സെന്റര്‍ ഒരുക്കിയിട്ടുള്ളത്. പരീക്ഷ നിയന്ത്രിക്കുന്നതിന് ഒരു കണ്‍ട്രോളറെയും അഞ്ച് സൂപ്രണ്ടുമാരെയും 38 സൂപ്രവൈസര്‍മാരെയും നിയമിച്ചു പരിശീലനം നല്‍കിയിട്ടുണ്ട്.