ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളുമായി SKSSF ഡല്‍ഹി ചാപ്റ്റര്‍

ന്യൂഡല്‍ഹി : ഉന്നത വിദ്യാഭ്യാസ രംഗത്ത് ന്യൂനപക്ഷങ്ങളുടെ മുന്നേറ്റത്തിനു വേണ്ടി SKSSF ഡല്‍ഹി ചാപ്റ്റര്‍ ശ്രദ്ധേയമായ പദ്ധതികള്‍ നടപ്പാക്കുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളെ നേരിട്ട് പരിചയപ്പെടുത്തുന്നതിനു വേണ്ടി കേരളത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ എജ്യുകാള്‍, അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌ക്, ഡല്‍ഹിയിലെ സര്‍വകലാശാലകളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മാസാന്ത സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കും. ഡല്‍ഹിയിലെ വിദ്യാഭ്യാസ അവസരങ്ങളെ പരിചയപ്പെടുത്തുന്ന ഡല്‍ഹി എജ്യുക്കേഷന്‍ ഡയറക്ടറി ഉടന്‍ പുറത്തിറക്കും. ഡല്‍ഹിയിലെത്തുന്ന മലയാളി വിദ്യാര്‍ഥികളുടെ വിവിധ മേഖലകളിലെ വളര്‍ച്ചയ്ക്കു വേണ്ടി നടത്തിവരുന്ന സെമിനാറുകള്‍, ചര്‍ച്ചാ വേദികള്‍, ധാര്‍മിക ഉദ്‌ബോധന സദസുകള്‍ കൂടുതല്‍ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കും. ഈ വര്‍ഷത്തെ നാഷണല്‍ എജ്യു കാള്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബും നാഷണല്‍ സെമിനാര്‍ ഡല്‍ഹിയില്‍ പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മര്‍ക്കണ്ടെ കട്ജുവും ഉദ്ഘാടനം ചെയ്തു. ധാര്‍മിക ഉദ്‌ബോധന സദസ് വരുന്ന 14 നു പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
SKSSF ഡല്‍ഹി ചാപ്റ്റര്‍ ഭാരവാഹികള്‍ : ശഫീഖ് ടി. പുലാമന്തോള്‍ (പ്രസി.), അഫ്‌സല്‍ ഹുദവി, ശാഫി വാഫി (വൈ.പ്രസി.), ഹസന്‍ ശരീഫ് വാഫി (ജന.സെക്രട്ടറി), മന്‍സൂര്‍ ഹുദവി(വര്‍ക്കിംഗ് സെക്രട്ടറി), ജാബിര്‍ സി, ഫസല്‍ (ജോ.സെക്രട്ടറി), പി.ടി. ശംസീര്‍ അലി (ട്രഷറര്‍).
ഉപസമിതികള്‍ : മുഈനുദ്ദീന്‍ ഹുദവി, ജാഫര്‍ കൊണ്ടോട്ടി (സിവില്‍ സര്‍വീസ്), ബഷീര്‍ മാസ്റ്റര്‍, സാജിദ് ഹുദവി (സ്‌കോളര്‍ഷിപ്പ്), ജാഫര്‍ അറക്കല്‍, സത്താര്‍ ഹുദവി (എജ്യൂകാള്‍), സൈനുല്‍ ആബിദ് ഹുദവി, നൗഫല്‍ വാഫി (മീഡിയ), മുഹമ്മദ് ഹുദവി, അബ്ദുല്ലത്തീഫ്, റംശാദ് (അക്കാദമിക്‌സ്), അസ്‌ലം വാഫി, ആരിഫ് (ദഅ്‌വാ), പി.ടി. ഉമറുല്‍ ഹാരിസ്, റാശിദ് ബീരാന്‍, അജ്മല്‍ ഖാന്‍, നിഷാദലി വാഫി (ഹെല്പ് ഡെസ്‌ക്).