ബഹ്‌റൈന്‍ സമസ്‌ത ത്രിദിന മത പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല തുടക്കം; ഇന്ന് സമാപിക്കും

വിദേശികളെ സഹായിക്കുന്നതാണ്‌ ബഹ്‌റൈ ന്റെ പാരമ്പര്യം: ബഹ്‌റൈന്‍ എം.പി ആദില്‍ അസൂമി
ബഹ്‌റൈന്‍ സമസ്‌ത സംഘടിപ്പിച്ച കബീര്‍ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം ബഹ്‌റൈന്‍ എം.പി ആദില്‍ അബ്‌ദുറഹ്മാന്‍ അല്‍ അസൂമി നിര്‍വ്വഹിക്കുന്നു. പ്രഭാഷണം പരിഭാഷപ്പെടുത്തിയ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ സമീപം
മനാമ: ബഹ്‌റൈനില്‍ ജോലിചെയ്യുന്ന വിദേശികളെ സ്വന്തം സഹോദരരായി പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്‌ ബഹ്‌റൈന്റെ പാരമ്പര്യമെന്നും ബഹ്‌റൈനികളെ പോലെ തന്നെ അവ ര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തങ്ങള്‍ എപ്പോഴും ഒരുക്കമാണെന്നും ബഹ്‌റൈന്‍ എം.പി. ആദില്‍ അബ്‌ദുറഹ്മാന്‍ അല്‍ അസൂമി പ്രസ്‌താവിച്ചു.
സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മനാമ പാക്കിസ്‌താന്‍ ക്ലബ്ബിലാരംഭിച്ച ഹാഫിള്‌ കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പര ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നുവദ്ധേഹം. രാജ്യത്തിന്റെ ന•ക്കും അഭിവൃദ്ധിക്കും വിദേശികള്‍ നല്‍കുന്ന സംഭാവനകളെ പ്രശംസിച്ചതോടൊപ്പം ഇത്തരം കൂട്ടായ്‌മകള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ തങ്ങളും രാഷ്‌ട്ര നേതാക്കളും ഒരുക്കമാണെന്നും അദ്ധേഹം പറഞ്ഞു.
കേരളത്തിനകത്തും പുറത്തും ശ്രോതാക്കള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്‌മദ്‌ കബീര്‍ ബാഖവിയുടെ പ്രഭാഷണം ശ്രവിക്കാന്‍ ആദ്യ ദിനത്തില്‍ തന്നെ സ്‌ത്രീ പുരുഷ ഭേദമന്യെ നിരവധി ശ്രോദ്ധാക്കളാണ്‌



പാക്കിസ്‌താന്‍ ക്ലബ്ബിലേക്കൊഴുകിയെത്തിയത്‌. സ്‌ത്രീകള്‍ക്കും പുരുഷ•ാര്‍ക്കുമായി വെവ്വേറെ സ്ഥല സൌകര്യങ്ങളും എല്‍.സി.ഡി പ്രൊജക്‌ടര്‍ സഹിതമുള്ള ഡിജിറ്റല്‍ സൌകര്യങ്ങളും ഒരുക്കിയിരുന്നെങ്കിലും പ്രഭാഷണത്തിന്റെ അവസാന മിനുറ്റുകളില്‍ അവ മതിയാകാത്തവിധം സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചാണ്‌ വിശ്വാസികള്‍ പ്രവഹിച്ചത്‌.
ബഹ്‌റൈന്‍ എം.പിക്കു പുറമെ വിശ്വാസികളുടെ ഒത്തൊരുമയെയും മത ധാര്‍മ്മിക മൂല്യങ്ങളോടുള്ള കേരളീയരുടെ പ്രതിബന്ധതയെയും പ്രകീര്‍ത്തിച്ച്‌ മനാമ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ അബ്‌ദുറഹ്മാന്‍ ഗാസി അല്‍ ദൌസരിയും സംസാരിച്ചു. ഇരുവരുടെയും പ്രഭാഷണങ്ങള്‍ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ തേങ്ങാപട്ടണം പരിഭാഷപ്പെടുത്തി.
തുടര്‍ന്ന്‌ കബീര്‍ ബാഖവി സംസാരിച്ചു: വലിയ വലിയ സ്വപ്‌നങ്ങള്‍ നെയ്‌തു കൂട്ടി നടക്കുന്നതിനാല്‍ നിസാരവും അതേസമയം അനിവാര്യവുമായ പലതും കൈവിട്ടുപോകുന്ന ദുരവസ്ഥയിലാണ്‌ ഇന്നത്തെ പ്രവാസികളെന്ന്‌ ഉദാഹരണങ്ങള്‍ നിരത്തി അദ്ധേഹം സമര്‍ത്ഥിച്ചു. ഇത്തരുണത്തില്‍ ഭാവനാ ലോകം വിട്ട്‌ യാഥാര്‍ത്ഥ്യത്തിന്റെ ലോകവുമായി സമരസപ്പെട്ട്‌ ജീവിക്കാന്‍ പ്രവാസികള്‍ തയ്യാറാവണമെന്നും വിശ്വാസികള്‍ അക്കാര്യത്തില്‍ ബന്ധശ്രദ്ധരായിരിക്കണമെന്നും ഇല്ലെങ്കില്‍ ഇരുലോകത്തും കനത്ത നഷ്‌ടമാണ്‌ നമുക്ക്‌ സംഭവിക്കാനിരിക്കുന്നതെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു. പ്രവാസികള്‍ ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടി ഇന്നും അദ്ധേഹം പ്രഭാഷണം തുടരും
ചടങ്ങില്‍ സയ്യിദ്‌ ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌. എം.അബ്‌ദുല്‍ വാഹിദ്‌(ബഹ്‌റൈന്‍ സമസ്‌ത), കുട്ടൂസ മുണ്ടേരി(കെ.എം.സി.സി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമസ്‌ത ആക്‌ടിങ്‌ പ്രസിഡന്റ്‌ അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍, കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി സ്വാഗതവും സനാഫ്‌ റഹ്‌ മാന്‍ നന്ദിയും പറഞ്ഞു. ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ നേതാക്കളും സംബന്ധിച്ചു. അര്‍ദ്ധരാത്രിയോടെ സമാപിക്കുന്ന പരിപാടിയില്‍ പ്രഭാഷണ പരമ്പരക്ക്‌ ഇന്ന്‌ തിരശ്ശീല വീഴും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കണ്‍വീനര്‍ അശ്‌റഫ്‌ കാട്ടില്‍ പീടികയുമായി ബന്ധപ്പെടുക: 0097333257944.