പ്രതിഷേധ സാഗരമിരമ്പി; വ്യാജന്മാർക്കും വഞ്ചകര്‍ക്കും താക്കീതായി SKSSF പ്രതിഷേധ റാലി

സർക്കാരിന്റെ വഞ്ചനക്ക്‌ കൂട്ടു നിന്നത് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെന്ന് വെളിപ്പെടുത്തൽ 
സര്‍ക്കാറിന്റെ വാഗ്‌ദത്ത ലംഘനത്തിനും വ്യാജ കേശ ചൂഷണ ത്തിനുമെ തിരെ ആരംഭിക്കുന്ന സമരരമ്പരക്കു മുന്നോടിയായി കഴിഞ്ഞ ദിവസം എസ്‌. കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന കമ്മറ്റി കോഴിക്കോട്ട്‌ നടത്തിയ പ്രതിഷേധ റാലിയുടെ മുന്‍ നിര
കോഴിക്കോട്: വ്യാജകേശം ഉപയോഗിച്ചുള്ള ആത്മീയ ചൂഷണം സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ വാഗ്ദാന ലംഘനത്തിനും ചൂഷനതിനുമെതിരെ  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപിച്ച പ്രതിഷേധ റാലിയിൽ പ്രവാചക സ്നേഹികളുടെ പ്രതിഷേധമിരമ്പി.
വ്യാജകേശമുപയോഗിച്ചുള്ള ആത്മീയ ചൂഷണത്തെ കുറിച്ച് ഉന്നതതല പോലീസ് അന്വേഷണം നടത്താമെന്നും ഹൈക്കോടതിയില്‍ സമർപ്പിക്കപ്പെട്ട കള്ള  സത്യവാങ്മൂലം തിരുത്തി സമര്‍പ്പിക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കപെട്ടതിനെതിരെയാണ് ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നട ന്നത്. 
ലക്ഷ്യം കാണുന്നതു വരെ സമര പരമ്പര തീർക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങിയ സംഘടനയുടെ പ്രഥമ സൂചനാ സമരമാണ് ഇപ്പോൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.  
ഈ സമരം ബന്ധപ്പെട്ടവർ ഉൾക്കൊണ്ട് തങ്ങൾക്കു നല്കിയ ഉറപ്പ് പാലിക്കുന്നില്ലെങ്കിൽ സമരം സമസ്ത ഏറ്റെടുക്കുമെന്നും അത് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉൽഘാടനം നിർവഹിച്ച ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ മുന്നറിയിപ്പ് നൽകി. 
വ്യാജ കേശവുമായി ബന്ധപ്പെട്ടുണ്ടായ വാഗ്ദത്ത ലങ്നത്തിലും സര്‍ക്കാരിന്റെ വഞ്ചനക്കും പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കേന്ദ്രം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് തങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.   മുസ്ലിം ലീഗിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും മറന്ന്‌ വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമാണു കുഞ്ഞലി ക്കുട്ടിക്കുള്ളതെങ്കിൽ ബന്ധപ്പെട്ട വേറെ   ടാൻ ഇനി ഏറെ അഹങ്കരിക്കേണ്ടി വരില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളൊന്നും അടഞ്ഞ അദ്ധ്യായങ്ങളല്ലെന്നും അവ ഓര്‍മ്മിക്കണമെന്നും ഉമര്‍ ഫൈസി അടക്കമുള്ള ചില നേതാക്കള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 
പ്രതിഷേധ സംഗമത്തിന്റെ ഉൽഘാടനം ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ വൈകീട്ട് 4 മണിക്ക് പുതിയ സ്റ്റാന്റിനു സമീപമുള്ള സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കെ.എസ്.ആര്‍.ടി.സി, ബാങ്ക് റോഡ്, സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടർന്നായിരുന്നു പ്രതിഷേധ സംഗമം നടന്നത്