തെറ്റുകളില്‍ പശ്ചാത്താപമുണ്ടെങ്കില്‍ അരാജകത്വമല്ല, പരിഹാരക്രിയയാണ് ചെയ്യേണ്ടതെന്നും നേതാക്കള്‍
കോഴിക്കോട്: ഒരു പുരുഷായുസ് സ്വഹാബത്തിന്റെ തനിപകര്‍പ്പുപോലെ ജീവിച്ചു തീര്‍ത്ത അത്യപൂര്‍വ്വ മഹാനായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരെ അദ്ദേഹത്തിന്റെ ജീവിതകാലത്ത് ധിക്കരിക്കുകയും, തള്ളിപ്പറയുകയും, കണ്ണിയത്ത് ഉസ്താദിന്റെ പ്രസ്ഥാനമായ സമസ്തക്ക് സമാന്തരമുണ്ടാക്കുകയും ഉസ്താദിനെ കോടതി കയറ്റാന്‍ കേസ് കൊടുക്കുകയും ചെയ്തവര്‍ രണ്ട് പതിറ്റാണ്ടിന്റെ ശേഷം ഉറൂസ് നടത്താന്‍ നടത്തിയ നീക്കം മഹല്ല് വാസികള്‍ തിരിച്ചറിഞ്ഞത് സന്തോഷമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹാജി.കെ.മമ്മദ് ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസ്താവിച്ചു
സമസ്‌ത പ്രസിഡന്റ് ശൈഖുനാ ആനക്കര ഉസ്‌താദ് തന്റെ ഉസ്‌താദ് കൂടിയായ മര്‍ഹൂം കണ്ണിയ്യത്തുസ്താദിന്റെ മഖ്‌ബറ സിയാറത്ത് ചെയ്‌തപ്പോള്‍((9()0 file Photo |
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നയങ്ങളില്‍ ആശയദാരിദ്ര്യം ആരോപിച്ചു പുറത്ത് പോകേണ്ടിവന്നവര്‍ മാതൃസംഘടനയുടെ വാതിലന്വേഷിക്കുകയാണെങ്കില്‍ അതിന് സ്വീകരിക്കേണ്ട മാര്‍ഗം ശൈഥില്യങ്ങള്‍ സൃഷ്ടിച്ചു നാടുകളില്‍ അരാജകത്വങ്ങള്‍ ഉണ്ടാക്കിയല്ലെന്നും ചൈതുപോയ തെറ്റുകളില്‍ പശ്ചാത്താപമുണ്ടെങ്കില്‍ അതനുസരിച്ചു പരിഹാരക്രിയയാണ് ചെയ്യേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.