ഭീകരവാദം: മാധ്യമങ്ങളുടെ മുസ്‌ലിം വിരുദ്ധതക്കെതിരെ ന്യൂനപക്ഷ കമ്മീഷന്‍

രോ ഭീകരാക്രമണത്തിന് ശേഷവും രാജ്യത്തെ മുസ്‌ലിംകളെ വെറുതെ കുറ്റവാളികളാക്കി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെയും ന്യൂസ് ചാനലുകളുടെയും നിലവിലെ രീതിക്കെതിരില്‍ ന്യൂനപക്ഷ കമ്മീഷന്‍ പരാതി കൊടുക്കാനൊരുങ്ങുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പ്രസ്കൌണ്‍സില്‍ ഓഫ് ഇന്ത്യക്കും ചാനലുകളുടെ നിയന്ത്രണമുള്ള ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്‍ഡേഡ് അതോറിറ്റിക്കുമാണ് കമ്മീഷന്‍ പരാതി കൊടുക്കുന്നതെന്ന് കമ്മീഷന്‍ ചയര്‍മാന്‍ വജാഹത്ത് ഹബീബുല്ല വ്യക്തമാക്കി.
ഹൈദരാബാദ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രദേശത്തെ Civil Liberties Monitoring Committee വിഷയവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മീഷനെ സമീപിച്ച സാഹചര്യത്തിലാണ് മാധ്യമങ്ങളുമായി ബന്ധപ്പെട്ട ബോഡികള്‍ക്ക് ഇതു സംബന്ധമായി പരാതി നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
പ്രസ് കൌണ്‍സിലിന് Civil Liberties Monitoring Committee ഇതുസംബന്ധമായി നേരത്തെ കത്തെഴുതിയിട്ടുണ്ട്. അക്രമം നടന്ന് മണിക്കൂറാകുന്നതിന് മുമ്പെ ചില ന്യൂസ് ചാനലുകള്‍ മുസ്‌ലിംകള്‍ക്കെതിരെ അന്വേഷണം തിരിച്ചു വിടാനുള്ള ശ്രമത്തിലായിരുന്നുവെന്നും ഭീകരവാദം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എല്ലാ ധാര്‍മികതയും മറക്കാമെന്നാണോ കത്തില്‍ കമ്മിറ്റി സെക്രട്ടറി ലത്വീഫ് മുഹമ്മദ് ഖാന്‍ ചോദിക്കുന്നു.