മലപ്പുറം: പൈതൃകത്തിന്റെ 15ാം നൂറ്റാണ്‌ട് പ്രമേയവുമായി സുന്നി യുവജന സംഘം 60ാം വാര്‍ഷികത്തിന്റെ പ്രചാരണാര്‍ത്ഥം ഏപ്രില്‍–മെയ് മാസങ്ങളില്‍ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ആദര്‍ശ മുഖാമുഖവും നടത്താന്‍ സുന്നി മഹല്ലില്‍ ചേര്‍ന്ന ജില്ലാ സ്വാഗതസംഘം ഭാരാവാഹികളുടെ യോഗം തീരുമാനിച്ചു. കുറ്റിപ്പുറം, ചെട്ടിപ്പടി, മോങ്ങം, തിരൂര്‍ക്കാട്, അരീ©ക്കോട് എന്നീ കേന്ദ്രങ്ങളിലാണ് മുഖാമുഖം നടക്കുക. വര്‍ക്കിങ് ചെയര്‍മാന്‍ പി പി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്‌ത സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, എം പി മുസ്‌തഫ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി, പി വി മുഹമ്മദ് മൌലവി, സലീം, എസ് കെ പി എം തങ്ങള്‍, ബി എസ് കെ തങ്ങള്‍, പി എ ജബ്ബാര്‍ ഹാജി, എം എ റഹ്‌മാന്‍ മൌലവി, ഷാഹുല്‍ ഹമീദ്, പി ടി അലി മുസ്‌ല്യാര്‍, പി ഹൈദ്രോസ് ഹാജി, കെ ടി ഹുസൈന്‍ കുട്ടി പങ്കെടുത്തു.