റിയാദ്
: നവലോക
ക്രമത്തിലും നവീനം നബി ദര്‍ശനം
ത്രൈമാസ കാമ്പയിന്റെ ഭാഗമായി
എസ് കെ ഐ സി റിയാദ് സോണ്‍
നടത്തിയ നോളേജ് ടെസ്‌ററില്‍
ആയിരത്തി എുഴുന്നൂററി അമ്പത്
പേര്‍ പങ്കാളിയായി.
ഒന്നാം ഘട്ടത്തില്‍
നൂറു ശതമാനം മാര്‍ക്ക്
ലഭിച്ചവര്‍ക്കായി നടത്തിയ
രണ്ടാഘട്ട എക്‌സാമില്‍ നൂറ്
ആളുകള്‍ പങ്കെടുത്തു അതില്‍
ഉമ്മുകുല്‍സു ഹബീബുളള മുതുതല,
മുഹമ്മദ്
ഇഖ്ബാല്‍ ഒളവട്ടൂര്‍,
സ്വാബിറ മുഹമ്മദ്
ഇഖ്ബാല്‍ തുടങ്ങിയവര്‍
യഥാക്രമം ഒന്നും രണ്ടും
മൂന്നും സസ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക്
സര്‍ണ മെഡല്‍, ഷീല്‍ഡ്,
സര്‍ട്ടിഫിക്കററ്
എന്നിവയും എക്‌സാമില്‍പങ്കെടുത്ത
ഏററവുംകൂടുതല്‍ മാര്‍ക്ക്
ലഭിച്ച പത്ത് പേര്‍ക്ക് സര്‍ണ
മെഡല്‍, സര്‍ട്ടിഫിക്കററ്
എന്നിവയും.ഒന്നാം
ഘട്ട നോളേജ് ടെസ്‌ററില്‍
നൂറുശതമാനം മാര്‍ക്ക്
ലഭിച്ചവര്‍ക്ക് സമ്മാനങ്ങളും
സര്‍ട്ടിഫിക്കററും നല്‍കി.
എസ് കെ ഐ സി
പ്രസിദ്ധീകരിച്ച 'നന്മ
നിറഞ്ഞ നാവുകള്‍ പ്രവാചക
വചനങ്ങളില്‍' എന്ന
പുസ്തകത്തെ ആസ്പദമാക്കിയാണ്
നോളേജ് ടെസ്‌ററും എക്‌സാമും
നടന്നത്. വിജയികളെ
എസ് കെ ഐ സി നാഷണല്‍ കമ്മിററി
അനുമോദിച്ചു.
- Aboobacker Faizy
- Aboobacker Faizy