കോഴിക്കോട്
: സ്ഥാപനങ്ങള്‍
ഭരണഘടനക്ക് വിപരീതമായി
തീരുമാനങ്ങള്‍ എടുക്കുകയാണെങ്കിൽ
രാജ്യതാൽപര്യത്തെ മുന്‍നിര്‍ത്തി
അത്തരം സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ
രക്ഷിതാക്കളും വിദ്യാര്‍ഥികളും
തയ്യാറാവണമെന്ന് SKSSF
കാമ്പസ് വിംഗ്.
മുസ്ലിം
വിദ്യാര്‍ഥിനികളെ അവരുടെ
വിശ്വാസപ്രകാരമുള്ള വസ്ത്രം
ധരിക്കാന്‍ അനുവദിക്കാതിരിക്കുക,
മുസ്ലിം
വിദ്യാര്‍ഥികളെ പള്ളിയിൽ
പോകാൻ അനുവദിക്കാതിരിക്കുക
തുടങ്ങിയ നിലപാടുകളുമായി
ചില സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വര്‍ഗീയ
നിലപാടുകൾ തിരുത്തിയില്ലെങ്കിൽ
അത്തരം സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാൻ
മുസ്ലിം സമുദായം നിര്‍ബന്ധിതരാവും.
സര്‍ക്കാർ
ആനുകൂല്യം പറ്റുന്ന സ്ഥാപനങ്ങളിലും
ഇത്തരം പ്രവര്‍ത്തികള്‍
നടക്കുന്നത് ശ്രദ്ധയിൽ
പെട്ടിട്ടുണ്ട്. അവയുടെ
എയ്ഡഡ് പദവി സര്‍ക്കാർ
റദ്ദാക്കണം. സാമൂഹ്യ
മത മൈത്രി സംരക്ഷിക്കാന്‍
എല്ലാവര്‍ക്കും തുല്യ
ഉത്തരവാദിത്തം ഉണ്ടെന്ന
കാര്യം ആരും മനപ്പൂര്‍വം
വിസ്മരിക്കരുത്. അത്തരം
നീക്കങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക്
വഴിയൊരുക്കുമെന്നും SKSSF
കാമ്പസ് വിംഗ്
ഓര്‍മപ്പെടുത്തി.
യോഗം
SKSSF സംസ്ഥാന
വർകിംഗ് സെക്രട്ടറി സത്താർ
പന്തല്ലൂർ ഉദ്ഘാടനം ചെയ്തു.
കാമ്പസ് വിംഗ്
സംസ്ഥാന ചെയർമാൻ സ്വാലിഹ്
എൻ.ഐ.ടി
അദ്ധ്യക്ഷത വഹിച്ചു.
SKSSF സംസ്ഥാന
സെക്രട്ടറി ഡോ.ബിഷ്റുൽ
ഹാഫി, കാമ്പസ്
വിംഗ് സംസ്ഥാന കോ-ഡിനേറ്റർ
ഖയ്യൂം കടമ്പോട്,
അസിസ്റ്റന്റ്
കോഡി-നേറ്റർ
ഷബിൻ മുഹമ്മദ്, ജാബിർ
മലബാരി, റാഷിദ്
വേങ്ങര, ഹാരിസ്
പറക്കുളം, സയ്യിദ്
സവാദ്, നിയാസ്
റഹ്മാൻ ടി.കെ.എം,
ജിയോഫ്നിഹാൽ,
അബൂബക്കർ
സിദ്ദീക്ക് തുടങ്ങിയവർ
സംസാരിച്ചു. ജനറൽ
കണ്‍വീനർ മുനീർ പി.വി
സ്വാഗതവും ട്രഷറർ ഡോ.ജവാദ്
നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE