ഇമാം മാലിക് ബിന് അനസ് മദ്റസ സിൽവർ ജൂബിലി ശൈഖ് അലി അൽ ഹാശിമി ഉദ്ഘാടനം ചെയ്യും

അബൂദാബി : അബൂദാബിയിലെ മലയാളി മുസ്ലിം വിദ്യാർത്ഥികളുടെ മത പഠന കേന്ദ്രമായ ഇമാം മാലിക് ബിന് അനസ് മദ്രസ്സയുടെ സിൽവർ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു. 2013 ജൂലയ് മുതൽ ഡിസംബർ വരെ ആറു മാസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികൾക്ക് ജൂണ്‍ 27 നടക്കുന്ന ഉദ്ഘാടന പരിപാടിയോടെ തുടക്കമാവും. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന ചടങ്ങിൽ യു..ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന് സായിദ് ആൽ നഹ്യാന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാശിമി ജൂബിലി ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ പണ്ഡിതനും ഉജ്വല വാഗ്മിയുമായ അഹ്മദ് കബീര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ജൂബിലിയുടെ ഭാഗമായി രക്ഷാകർതൃ സംഗമം, പൂർവ വിദ്യാർത്ഥി സംഗമം, കലാ സാഹിത്യ മത്സരം എന്നിവ നടക്കും.
യോഗത്തിൽ ഡോ: അബ്ദു റഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. സയ്യിദ് നൂരുദ്ധീൻ തങ്ങൾ പദ്ധതി വിശദീകരിച്ചു. സൈദലവി മുസ്ലിയാർ കാളാവ്‌, സയ്യിദ് അബ്ദു റഹ്മാൻ തങ്ങള്‍, മൊയ്തു ഹാജി കടന്നപ്പള്ളി, കെ.വി.ഹംസ മൗലവി, അബ്ബാസ്‌ മൗലവി, അബ്ദു റൌഫ് ആഹ്സനി, സഅദ് ഫൈസി, യൂസുഫ് ദാരിമി, ഹാരിസ് ബാഖവി, സാബിര്‍ മാട്ടുൽ, അബ്ദുൽ ഖാദർ ഒളവട്ടൂർ, സജീര്‍ ഇരിവേരി എന്നിവര്‍ സംബന്ധിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചുഭാരവാഹികൾ : പി. ബാവ ഹാജി (മുഖ്യ രക്ഷാധികാരി), എം.പി.മമ്മിക്കുട്ടി മുസ്ല്യാർ, കുഞ്ഞു മുസ്ല്യാർ, അബ്ദുൽ റൌഫ് അഹ്സനി, മൊയ്തു ഹാജി കടന്നപ്പള്ളി (രക്ഷാധികാരികൾ). ഡോ:അബ്ദു റഹ്മാൻ മൗലവി ഒളവട്ടൂർ (ചെയർമാൻ), പല്ലാർ മുഹമ്മദ്‌ കുട്ടി മുസ്ലിയാർ, അബ്ബാസ് മൗലവിഅബ്ദുൽ അസീസ്‌ കളിയാടാൻ, യൂസുഫ് ദാരിമി (വൈസ് ചെയർമാൻ), സയ്യിദ് നൂറുദ്ധീൻ തങ്ങൾ (ജനറൽ കണ്‍വീനർ), അബ്ദുള്ള നദ്‍വി, ഹാരിസ് ബാഖവി, അബ്ദുൽ ഹമീദ് ഉമരി (കണ്‍വീനർ) പ്രോഗ്രാം കമ്മറ്റി : സയ്യിദ് അബ്ദു റഹ് മാൻ തങ്ങൾ (ചെയർമാൻ), അബ്ദുൽ ബാരി ഹുദവി,സാബിർ മാട്ടുൽ (കണ്‍വീനർ), ഫൈനാൻസ് കമ്മറ്റി : അബ്ദുൽ കരീം ഹാജി തിരുവത്ര (ചെയർമാൻ), ഉസ്മാൻ ഹാജി (കണ്‍വീനര്‍). പബ്ലിസിറ്റി : സയ്യിദ് റഫീഖുദ്ധീൻ തങ്ങൾ (ചെയർമാൻ), സജീർ ഇരിവേരി (കണ്‍വീനർ). റിസപ്ഷൻ : കെ.വി. ഹംസ മൗലവി (ചെയർമാൻ), അബ്ദുൽ ഖാദർ ഒളവട്ടൂർ (കണ്‍വീനര്‍).
- SHAJEER IRIVERI