ഇബാദ് ഇന്‍ഫോര്‍മേഷന്‍ സെന്‍ററിന് ശിലയിട്ടു

പൊന്നാനി : കാലഘട്ടം ആവശ്യപ്പെടുന്ന ഇസ്‍ലാമിക സന്ദേശം സമൂഹത്തിന് പരിചയപ്പെടുത്താന്‍ നിസ്വാര്‍ത്ഥമായ പരിശ്രമങ്ങളുണ്ടാവണമെന്ന് SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. SKSSF ദഅ്‍വാ വിഭാഗമായ ഇബാദിന്‍റെ സംസ്ഥാന സമിതി പൊന്നാനിയില്‍ നിര്‍മ്മിക്കുന്ന ഇബാദ് ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു തങ്ങള്‍.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മഖാം സിയാറത്തിന് ശേഷം തങ്ങള്‍ ശിലാ സ്ഥാപനം നിര്‍വ്വഹിച്ചു. ..സി വൈസ് ചെയര്‍മാന്‍ ത്വയ്യിബ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാലിം ഫൈസി കൊളത്തൂര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്‍മാനി, ട്രഷറര്‍ അലി ഹാജി കോട്ടക്കല്‍, SKSSF സംസ്ഥാന സെക്രട്ടറി പി.എം. റഫീഖ് അഹ്‍മദ്, കെ.എം. ശരീഫ് പൊന്നാനി, ടി. മുഹ്‍യദ്ദീന്‍ മുസ്‍ലിയാര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, .. കുഞ്ഞിമുഹമ്മദ് മുസ്‍ലിയാര്‍, അബ്ദുറസാഖ് പുതുപൊന്നാനി, കെ.ടി. ബാവഹാജി, .എം. ഹസന്‍ബാവ ഹാജി, കെ. ഷബിന്‍ മുഹമ്മദ്, കെ.വി. ഹനീഫ്, പി.കെ. ലുഖ്മാനുല്‍ ഹക്കീം ഫൈസി, സി.എം. അശ്റഫ്, എം.വി. കുഞ്ഞി മുഹമ്മദ് ഹാജി, മുസ്‍ലിം ലീഗ് മണ്ഡലം സെക്രട്ടറി പി.ടി. അലി സംബന്ധിച്ചു. ..സി. പ്രചരണാര്‍ത്ഥം റമദാനില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ സദസ്സിന്‍റെ ഫണ്ട് ഉദ്ഘാടനം അബ്ദുല്ല ഹാജിയില്‍ നിന്നും സി. അഹ്‍മദില്‍ നിന്നും തുക സ്വീകരിച്ച് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
- CK Rafeeq Puthuponani