കാസര്‍കോട്
: സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമയുടെ
കീഴ്ഘടകമായ എസ്.വൈ.എസിന്റെ
60-ാം
വാര്‍ഷികം 2014 ഏപ്രിലില്‍
കാസര്‍കോട് വാദി ത്വയ്ബയില്‍
വെച്ച് നടക്കുകയാണ്.
ഇതോടനുബന്ധിച്ച്
നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ
സേവന പദ്ധതികളുടെ ഭാഗമായി
ജില്ലാ എസ്.വൈ.എസ്.
കമ്മിറ്റി
എം.ബി.ബി.എസ്
പഠനത്തിന്റെ ചെലവ് വഹിക്കുന്നതിന്
വേണ്ടി വിദ്യാര്‍ത്ഥിനിയെ
ദത്തെടുത്തു. കാസര്‍കോട്
ഉപ്പള സോങ്കാലിലെ യൂസഫിന്റെ
മകള്‍ ബല്‍ക്കീസ് ബീവിക്ക്
മംഗലാപുരം ദേര്‍ലക്കട്ട
യേനപ്പോയ മെഡിക്കല്‍ കോളേജില്‍
എം.ബി.ബി.എസ്
പഠനത്തിന് സീറ്റ് ലഭിച്ചിരുന്നു.
എന്നാല്‍
സാമ്പത്തികമായി വളരെ പിന്നോക്കം
നില്‍ക്കുന്ന ബല്‍ക്കീസിന്റെ
കുടുംബത്തിന് പഠനത്തിനുള്ള
ചിലവ് വഹിക്കാന്‍ യാതൊരു വിധ
സാഹചര്യവും ഉണ്ടായിരുന്നില്ല.
ഈ വിവരം
മനസ്സിലാക്കിയ ജില്ലാ എസ്.വൈ.എസ്
പ്രസിഡന്റ് എം.എ.
ഖാസിം മുസ്‌ലിയാര്‍
ജനറല്‍ സെക്രട്ടറി അബ്ബാസ്
ഫൈസി പുത്തിഗെ എന്നിവരുടെ
നേതൃത്വത്തില്‍ ജില്ലാ
കമ്മിറ്റി പ്രതിനിധികള്‍
ബല്‍ക്കീസിന്റെ കുടുംബവുമായി
ബന്ധപ്പെടുകയും കുടുംബത്തിന്റെ
സാഹചര്യം നേരിട്ട് മനസ്സിലാക്കുകയും
ചെയ്തതിന്റെ അടിസ്ഥാനത്തില്‍
പഠനത്തിനുള്ള മുഴുവന്‍ ചെലവും
ജില്ലാ എസ്.വൈ.എസ്
കമ്മിറ്റി ഏറ്റെടുക്കുന്നതായി
അറിയിക്കുകയും ചെയ്തു.
ജൂണ്‍ 8ന്
നടന്ന 60-ാം
വാര്‍ഷിക സ്വാഗതസംഘം ഓഫീസ്
ഉദ്ഘാടന വേളയില്‍ പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ബല്‍ക്കീസ് ബീവിയെ പഠനത്തിന്
വേണ്ടി എസ്.വൈ.എസ്
ജില്ലാ കമ്മിറ്റി ദത്തെടുത്തതായി
പ്രഖ്യാപിച്ചു.
- HAMEED KUNIYA VADAKKUPURAM