കുവൈത്തില്‍ മയ്യിത്ത് നിസ്കാരം ഇന്ന് (17)

കുവൈത്ത് സിറ്റി : സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡണ്ട്‌ ശൈഖുനാ ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തിൽ കുവൈത്ത് ഇസ്ലാമിക്‌ സെന്റര് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി, പ്രസിഡണ്ട്‌ ഉസ്മാൻ ദാരിമിയുടെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗം ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉൽഘാടനം ചെയ്തു . മുസ്തഫ ദാരിമി , മുജീബ് റഹ്മാൻ ഹൈതമി, .എസ്‌ അബ്ദുറഹ്മാൻ ഹാജി , അബ്ദുൽ ഗഫൂർ ഫൈസി , മൊയ്തീൻ ഷാ, ഇഖ്‌ബാൽ മാവിലാടം, തുടങ്ങിയവർ സംസാരിച്ചു . സെക്രടറി മുഹമ്മദലി പുതുപ്പറൻബ് സ്വാഘതവും ഹംസ ദാരിമി നന്ദിയും പറഞ്ഞു , ഇന്ന് ( 17-6-13 ) തിങ്കൾ വൈകുന്നേരം 7 മണിക്ക് അബ്ബാസിയ കേന്ദ്ര കമ്മിറ്റി ഓഫീസിലും മംഗഫ് മേഖല ഓഫീസിലും ജനാസ നിസ്കാരവും പ്രാര്ത്ഥന സദസ്സും സംഘടിപ്പിക്കും.